headerlogo
education

പ്ലസ് ടു പരീക്ഷയിലെ വിജയശതമാന വർദ്ധനവിന് സജ്ജം പദ്ധതിക്ക് തുടക്കമായി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ശില്പശാല ഉദ്ഘാടനം ചെയ്തു.

 പ്ലസ് ടു പരീക്ഷയിലെ വിജയശതമാന വർദ്ധനവിന് സജ്ജം പദ്ധതിക്ക് തുടക്കമായി
avatar image

NDR News

30 Jan 2026 06:12 PM

   പ്ലസ് ടു പരീക്ഷയിലെ വിജയശതമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി സ്കൂളുകളിലും “സജ്ജം” പദ്ധതിക്ക് തുടക്കമായി. ജില്ലയിലെ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ ഒരുക്കുന്നതിനും അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനു മാണ് പദ്ധതി ലക്ഷ്യമിടുന്നത്.

   പദ്ധതിയുടെ ഭാഗമായി പ്രിൻസിപ്പൽമാർക്കും സ്കൂൾ സജ്ജം കോഡിനേറ്റർമാർക്കുമായി സംഘടിപ്പിച്ച ശില്പശാല കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ശില്പശാല ഉദ്ഘാടനം ചെയ്തു.

  വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന് അധ്യാപകരുടെ പങ്ക് നിർണായകമാണെന്നും പരീക്ഷാ തയ്യാറെടുപ്പിൽ പുതുമ യുള്ള രീതികൾ സ്വീകരിക്കേണ്ടതു ണ്ടെന്നും അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എരവത്ത് മുനീർ അധ്യക്ഷത വഹിച്ചു. ജില്ലയിൽ പ്ലസ് ടു പരീക്ഷാ ഫലങ്ങളിൽ ഗുണനിലവാരപരമായ മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് സജ്ജം പദ്ധതി നടപ്പാക്കുന്ന തെന്നും, മോഡൽ പരീക്ഷകൾ, റിവിഷൻ ക്ലാസുകൾ, മെന്ററിംഗ്, കൗൺസിലിംഗ് തുടങ്ങിയ ഘടകങ്ങൾ പദ്ധതിയുടെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു.കോഡിനേറ്റർ പി മുജീബ് റഹ്മാൻ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പിജി മുഹമ്മദ്,രാജേഷ് , ഷെഹീൻ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കോർഡിനേറ്റർ മുരളീധരൻ, നസീർ നൊച്ചാട്  എന്നിവർ പ്രസംഗിച്ചു.

  ശില്പശാലയിൽ ജില്ലയിലെ വിവിധ ഹയർസെക്കൻഡറി സ്കൂളു കളിലെ പ്രിൻസിപ്പൽമാരും സജ്ജം കോഡിനേറ്റർമാരും പങ്കെടുത്തു. പഠന നിലവാരം മെച്ചപ്പെടുത്തൽ, പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തൽ, പരീക്ഷാ മുന്നൊരുക്ക പ്രവർത്തനങ്ങൾ ശക്തമാക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടന്നു.

   കോഴിക്കോട് ജില്ലയിലെ പ്ലസ് ടു വിദ്യാർത്ഥികളുടെ വിജയം ഉറപ്പാക്കുന്നതിനുള്ള സമഗ്ര ഇടപെടലായാണ് ജില്ലാ പഞ്ചായത്ത് സജ്ജം പദ്ധതിയെ കാണുന്നതെന്ന് സംഘാടകർ അറിയിച്ചു. എസ്എസ്എൽസി പരീക്ഷാഫലം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഫെബ്രുവരി 21 മുതൽ തീവ്ര പരിശീലനക്യാമ്പുകൾ സ്കൂൾതലത്തിലും ദ്വി ദിന ശില്പശാലകൾ ബിആർസിതല ത്തിലും നടത്താനും തീരുമാനിച്ചിട്ടുണ്ട്.

NDR News
30 Jan 2026 06:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents