എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 16ന് ആരംഭിക്കും
അവസാന ദിനം ഒഴികെ എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കുമായി രണ്ടു പരീക്ഷകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി മോഡൽ പരീക്ഷ ടൈംടേബിൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 16നാണ് പരീക്ഷകൾ ആരംഭിക്കുക. 20ന് ഗണിതശാസ്ത്രം പരീക്ഷയോടെ അവസാനിക്കും.
ടൈംടേബിൾ പ്രകാരം 16ന് രാവിലെ ഒന്നാം ഭാഷയും ഉച്ചയ്ക്കുശേഷം മലയാളം സെക്കൻഡ് പരീക്ഷയും നടക്കും. ഫെബ്രുവരി 17 ചൊവ്വാഴ്ച രാവിലെ 9 45 മുതൽ 12 30 വരെ ഇംഗ്ലീഷ് ഉച്ചയ്ക്ക് 2 മണി മുതൽ 3 45 വരെ ഹിന്ദി .ഫെബ്രുവരി 18 ബുധൻ 9.45 മുതൽ 11 30 വരെ ഫിസിക്സ്, 2 മണി മുതൽ 3:45 വരെ കെമിസ്ട്രി. ഫെബ്രുവരി 19 വ്യാഴം 9 45 മുതൽ 12 30 വരെ സോഷ്യൽ സയൻസ്, രണ്ടു മണി മുതൽ 3:45 വരെ ബയോളജി. ഫെബ്രുവരി 20 വെള്ളിയാഴ്ച 9 45 മുതൽ 12 30 വരെ മാത്തമാറ്റിക്സ്.

