headerlogo
education

ജി.എച്ച് .എസ് .എസ് . നടുവണ്ണൂരിൽ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി ഉദ്ഘാടനം നിർമിച്ചു

 ജി.എച്ച് .എസ് .എസ് . നടുവണ്ണൂരിൽ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം  ഉദ്ഘാടനം ചെയ്തു
avatar image

NDR News

07 Feb 2026 03:28 PM

നടുവണ്ണൂർ: ജി.എച്ച് .എസ് .എസ് . നടുവണ്ണൂരിൽ പുതുതായി അനുവദിച്ച സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ ഉത്തരവാദിത്ത ബോധം, നേതൃത്വഗുണം , സാമൂഹിക സേവന സന്നദ്ധത, സഹജീവി സ്നേഹം എന്നിവ വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം.. ചടങ്ങിൽ സ്കൂൾ പി ടി എ പ്രസിഡണ്ട് സത്യൻ കുളിയാപ്പൊയിൽ അധ്യക്ഷം വഹിച്ചു. 

    എസ് എം സി ചെയർമാൻ വിനോദ് കുമാർ, ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ ഷാമിനി ടീച്ചർ, എച്ച് എം നിഷിത് കെ. സ്റ്റാഫ് സെക്രട്ടറി സന്ധ്യ ടീച്ചർ , എസ്. ആർ. ജി. കൺവീനർ അനീഷ് മാസ്റ്റർ , കോഡിനേറ്റർ മഹേഷ് കുമാർ, ലീഡർ അനന്ദ കൃഷ്ണൻ എന്നിവർ സംസാരിച്ചു. 7, 8, തിയ്യതികളിൽ സ്കൂളിൽ വച്ച് നടക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീം ക്യാമ്പിൽ ഗിന്നസ് സുധീഷ്, അഷിത ടീച്ചർ, അനിൽകുമാർ, രജീഷ് കക്കറ മുക്ക് എന്നിവർ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യും

 

NDR News
07 Feb 2026 03:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents