കോഴിക്കോട് ജില്ലാ പഞ്ചായത്ത് സജ്ജം -2026 എസ്.എസ്എൽ.സി. തീവ്ര പരിശീലന ക്യാമ്പ്
ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ കെ.കെ. ഹനീഫ ഉദ്ഘാടനം ചെയ്തു.
നൊച്ചാട് :സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സജ്ജം -2026 പദ്ധതി എസ് എസ് എൽ സി "നോ.ഡിഗ്രേഡ്"തീവ്രപരിശീലന പരിപാടിയുടെ രണ്ട് ദിവസത്തെ പേരാമ്പ്ര ബി.ആർ.സി. തല ക്യാമ്പ് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ കെ.കെ. ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാറക്കൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.കെ. സുജിത്ത് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. നസീറ , എസ് രാജീവൻ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ് , ബി.പി.സി കെ. ഷാജിമ, ഹെഡ്മിസ്ട്രസ് ടി.കെ. റാബിയ,സജ്ജം കോഡിനേറ്റർ വി.എം. അഷറഫ് , ബി.ആർ.സി. ട്രയിനർ ടി.കെ. നൗഷാദ് എം.പി.ടി.എ പ്രസിഡണ്ട് ഹൈറുന്നിസ എന്നിവർ സംസാരിച്ചു.
ഫിസിക്സ്, കെമിസ്ട്രി ബയോളജി, കണക്ക് ഹിന്ദി എന്നീ 5 വിഷയങ്ങളിലെ പരിശീലനവും മോട്ടിവേഷൻ ക്ലാസുമാണ് ക്യാമ്പിൽ നൽകുന്നത്. ബി.ആർ.സി. പരിധിയിലെ 12 ഹൈസ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് ക്യാമ്പ് നടക്കുക.

