മന്ദം കാവ് പി സ്കൂളിൽ പച്ചക്കറിത്തോട്ടം വിളവെടുപ്പ് ഉദ്ഘാടനം നടത്തി
വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം ദിൽഷ മക്കാട്ട് നിർവ്വഹിച്ചു
മന്ദങ്കാവ്: വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരത്തോട് ബഹുമാനവും താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ മന്ദം കാവ് എ എൽ .പി . സ്കൂൾ പറമ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം ദിൽഷമക്കാട്ട് നിർവ്വഹിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് മഞ്ജു മഹേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക സിന്ധു .പി.എം.കെ, മഞ്ജുഷ. പി എസ് , ജെ സ്ലി എം, രജിത . സി , ഫസ് ന എം.എന്നിവർ സംസാരിച്ചു.
സ്കൂൾ അങ്കണത്തിൽ ജൈവവളങ്ങളും ജൈവ കീട നാശിനികളും ഉപയോഗിച്ചുണ്ടാക്കിയ പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് നല്ലൊരു മുതൽക്കൂട്ടാണെന്നും പ്രധാനാധ്യാപിക പറഞ്ഞു.

