headerlogo
education

മേപ്പയ്യൂർ സ്കൂൾ വിദ്യാർത്ഥിനികൾക്ക് സാനിറ്ററി ഉപകരണങ്ങൾ വിതരണം ചെയ്തു

ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ നിരഞ്ജന എം പി പദ്ധതി വിശദീകരിച്ചു

 മേപ്പയ്യൂർ സ്കൂൾ വിദ്യാർത്ഥിനികൾക്ക് സാനിറ്ററി ഉപകരണങ്ങൾ വിതരണം ചെയ്തു
avatar image

NDR News

18 Feb 2026 10:56 AM

മേപ്പയ്യൂർ: ഹരിത കേരളം മിഷൻ സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിനിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ ഉപാധികൾ ജി വി എച്ച് എസ് എസ് മേപ്പയ്യൂരിലെ ഹയർ സെക്കന്ററി വിഭാഗത്തിന് കൈമാറി. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി നിബിത മെൻസ്‌ട്റുവൽ കപ്പ്, സാനിറ്ററി നാപ്‌കിൻ ഇൻസിനറേറ്റർ എന്നിവയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ നിരഞ്ജന എം പി പദ്ധതി വിശദീകരിച്ചു. ക്ലാസ് നൽകി. പ്രിൻസിപ്പാൾ സക്കീർ എം, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി നിബിത മെൻസ്‌ട്റുവൽ കപ്പ്, സാനിറ്ററി നാപ്‌കിൻ ഇൻസിനറേറ്റർ എന്നിവയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.     

       പ്രിൻസിപ്പാൾ സക്കീർ എം, ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സനൽ ലാൽ, അദ്ധ്യാപകരായ ജയന്തി എൻ, സാവിത്രി ടി എം, പ്രബിത ടി കെ, ജെൻസി കൃഷ്‌ണ, ഷിജിന കെ ജി, മനീഷ പി പി തുടങ്ങിയവർ സംസാരിച്ചു. സാനിറ്ററി നാപ്‌കിൻ ഇൻസിനറേറ്റർ, മെൻസ്‌ട്‌റുവൽ കപ്പ് തുടങ്ങിയവ നൽകുന്നത് വഴി ആർത്തവ ശുചിത്വം ഉറപ്പാക്കാനും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് മിഷൻ ലക്ഷ്യമിടുന്നത്.

 

NDR News
18 Feb 2026 10:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents