headerlogo
education

ഈസ്റ്റ്‌ ഹിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിൽ പങ്കെടുക്കാൻ അർഹത നേടി

21.02.26 ന് തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ വെച്ച് നടക്കുന്ന കുട്ടികളുടെ സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിൽ ഇവർ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിക്കും .

 ഈസ്റ്റ്‌ ഹിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിൽ പങ്കെടുക്കാൻ അർഹത നേടി
avatar image

NDR News

20 Feb 2026 04:50 PM

  കോഴിക്കോട് : സ്കൂളിൽ കാർബൺ ഓഡിറ്റിങ്ങ് നടത്തി വിദ്യാർത്ഥിനികൾ 18ാമത് ജില്ലാതല ജൈവവൈവിധ്യ കോൺഗ്രസിൽ ഒന്നാമതെത്തി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. 21.02.26 ന് തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ വെച്ച് നടക്കുന്ന കുട്ടികളുടെ സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിക്കും .

  സ്കൂളിലെ പ്ലസ് വൺ ബയോളജി വിദ്യാർത്ഥിനികളായ ദിയ പി, നന്ദന ചന്ദ്ര പി എന്നിവരാണ് സീനിയർ വിഭാഗത്തിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്ക പ്പെട്ടത്.കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസിൻ്റെ ഈ വർഷത്തെ പ്രമേയമായ കാലാവസ്ഥാ ദുരന്തലഘൂകരണ ത്തിന് പ്രകൃത്യാധിഷ്ഠിത പരിഹാരങ്ങൾ എന്ന പ്രമേത്തിൻ്റെ ഭാഗമായാണ് കാർബൺ ഓഡിറ്റിങ്ങ് എന്ന വിഷയം തിരഞ്ഞെടുത്തത്.

  പുതുതലമുറയിൽ പാരിസ്ഥിതിക പാദമുദ്ര ഇന്ത്യൻ ശരാശരിയേക്കാൾ കൂടുതലാണ് എന്ന തിരിച്ചറിവാണ് ഈ വിഷയം തിരഞ്ഞെടുക്കാൻ വിദ്യാർത്ഥിനി കൾക്ക് പ്രചോദനമായത് .

   സ്കൂളിലെ സസ്യശാസ്ത്ര അധ്യാപിയായ ഡോ. എം.ആർ ദീപ്തിയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥിനികൾ പഠനം നടത്തിയത്.പാവങ്ങാട് പുതിയോട്ടിൽ പി രാജേഷിൻ്റെയും കെ ധന്യയുടേയും മകളാണ് നന്ദന ചന്ദ്ര പി. കക്കോടി പാർഥസാരഥി പാലോളി വീട്ടിൽ പി സുർജിത്തിൻ്റെയും ടി.കെ ഭവിഷയുടേയും മകളാണ് ദിയ പി..

   കോഴിക്കോട് ഈസ്റ്റ് ഹിൽ ഹയർ സെക്കൻഡറി സ്കൂളിനെ ആധാരമാക്കി നടത്തിയ പഠനത്തിൽ, വിദ്യാലയങ്ങൾ തന്നെ കാർബൺ ബഹിർഗമനത്തിൻ്റെ പ്രധാന ഉറവിടങ്ങളായി മാറുന്നുവെന്ന് കണ്ടെത്തി. വിദ്യാലയ പ്രവർത്തനങ്ങളിലെ ദിനചര്യകളിൽനിന്നും ഉയരുന്ന ഈ മലിനീകരണത്തിന് പ്രധാന കാരണങ്ങളായി പേപ്പർ മാലിന്യങ്ങൾ, നാപ്കിനുകളുടെ അനിയന്ത്രിത ഉപഭോഗം, ഇൻസിനറേറ്ററുകളുടെ അമിത ഉപയോഗം, പോളിയെസ്റ്റർ യൂണിഫോമുകൾ തുടങ്ങിയവ ചൂണ്ടിക്കാണിക്കപ്പെട്ടു.

   വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തി ചെറുതായി തുടങ്ങിയ മാറ്റങ്ങൾ ഭാവിയിൽ വലിയ സാമൂഹിക പരിണാമ ങ്ങൾക്ക് വഴിയൊരുക്കുമെന്ന്. പേപ്പറുകൾ ചുരുട്ടി വലിച്ചെറിയുന്ന പ്രവണത പേപ്പറുകളുടെ റീസൈക്ലിംഗിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുക യാണ്. നാപ്കിനുകളുടെ അമിത ഉപയോഗവും അവ സംസ്കരി ക്കുന്നതിനായി ഉപയോഗിക്കുന്ന ഇൻസിനറേറ്ററുകളും കാർബൺ പുറന്തള്ളലിന്റെ പ്രധാന ഉറവിടങ്ങളായി തിരിച്ചറിഞ്ഞിട്ടുണ്ട്. അതുപോലെ, വിദ്യാലയങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന പോളിയെസ്റ്റർ യൂണിഫോമുകൾ, അവയുടെ നിർമ്മാണം, ഉപയോഗം, നശീകരണം എന്നിവ വഴി പരോക്ഷമായും പരിസ്ഥിതിക്ക് ഗൗരവമായ ഭീഷണിയാണ്.

 വിദ്യാഭ്യാസ വകുപ്പും പരിസ്ഥിതി വകുപ്പും ചേർന്ന് വിദ്യാലയങ്ങളിലെ കാർബൺ പാദമുദ്ര കുറയ്ക്കുന്നതിനുള്ള വ്യക്തമായ മാർഗ്ഗരേഖകളും നടപ്പായ പദ്ധതികളും പുറത്തിറക്കേണ്ട തിന്റെ അനിവാര്യതയും പഠനം ഉന്നയിക്കുന്നു. മാത്രമല്ല പരിസ്ഥിതി സംരക്ഷണത്തിന് വിദ്യാലയങ്ങൾ തന്നെ മാതൃകയാവുമ്പോഴാണ് ശാസ്ത്രീയവും നിലനിൽപ്പുള്ളതു മായ ഭാവിയിലേക്കുള്ള പാത തുറക്കുക.

NDR News
20 Feb 2026 04:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents