headerlogo
education

എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 ലേക്ക് നീട്ടി;മെയ് രണ്ടാം വാരത്തിൽ ഫലം

പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി

 എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 ലേക്ക് നീട്ടി;മെയ് രണ്ടാം വാരത്തിൽ ഫലം
avatar image

NDR News

24 Mar 2026 12:11 PM

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി ഉത്തരവിറങ്ങി. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ ഏപ്രിൽ 16ന് ആരംഭിക്കും. നേരത്തെ ഏപ്രിലിൽ 6മുതൽ ഏപ്രിലിൽ 25വരെ മൂന്ന് സ്പെല്ലുകളായി നടത്താനായിരുന്നു നിർദേശം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് 9ന് നടക്കുന്ന സാഹചര്യ ത്തിലാണ് മാറ്റം. 

      തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളുടെ പ്രവർത്തനം താഴെ സൂചിപ്പിക്കും പ്രകാരമുള്ള മൂന്ന് സ്പെ‌ല്ലുകളായി പുനഃക്രമീകരിച്ചു.

സ്പെൽ 1

16.04.2026 മുതൽ 18.04.2026 വരെ (03 ദിവസം)

സ്പെൽ 2

20.04.2026 മുതൽ 25.04.2026 വരെ (06 ദിവസം)

സ്പെൽ 3

27.04.2026 മുതൽ 02.05.2026 വരെ (05 ദിവസം)

മൂല്യനിർണയ നടപടികൾക്ക് ശേഷം മെയ് രണ്ടാം വാരത്തോടെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

 

 

NDR News
24 Mar 2026 12:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents