headerlogo
education

സ്വീറ്റ് മേലടിക്ക് പ്രൗഡിയോടെ തുടക്കം

എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.

 സ്വീറ്റ് മേലടിക്ക് പ്രൗഡിയോടെ തുടക്കം
avatar image

NDR News

28 Mar 2026 07:17 PM

 

   മേപ്പയ്യൂർ:1982 മുതൽ മേലടി ഉപജില്ലയിലെ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന    കുട്ടികൾക്ക് സ്കോളർഷിപ്പ് ഉൾപ്പെടെ നൽകി വരുന്ന മേലടി ഉപജില്ലാ പഠന സഹായ സമിതി, കൂടുതൽ വിപുലമായ രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്നതിനായി മേലടി ഉപജില്ലയിലെ മുഴുവൻ അധ്യാപകരെയും ഉൾപ്പെടുത്തി രൂപീകരിച്ചതാണ് സ്വീറ്റ് മേലടി (സ്റ്റുഡൻ്റ്സ് വെൽഫയർ എഡ്യുക്കേഷണൽ എംപവറിംഗ് ട്രസ്റ്റ്).ട്രസ്റ്റിൻ്റെ ഉദ്ഘാടനവും ഉപജില്ലാ തല അധ്യാപക സംഗമവും, യാത്രയയപ്പ് സമ്മേളനവും, അനുമോദന സദസ്സും മേപ്പയ്യൂർ ടി.കെ.കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്നു.

   എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.ട്രസ്റ്റിൻ്റെ പ്രഥമ ചെയർമാൻ പി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

 പ്രശസ്ത കവിയും, പാഠ പുസ്തക നിർമ്മാണ സമിതി അംഗവുമായ എം.എം. സചീന്ദ്രൻ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പാൾ ഡോ. യു.കെ.അബ്ദുൾ നാസർ പാഠാസൂത്രണ മികവ് പ്രകടിപ്പിച്ച അധ്യാപകരെയും, വിദ്യാലയങ്ങളെയും ആദരിച്ചു.

   ട്രസ്റ്റ് ലോഗോ മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ് പ്രകാശനം ചെയ്തു.ലോഗോ ഡിസൈൻ ചെയ്ത കീഴരിയൂർ എം.എൽ.പി സ്കൂൾ അധ്യാപകൻ ടി.കെ. രജിത്തിന് മേലടി ബി.പി.സി. എം.കെ. രാഹുൽ ഉപഹാര സമർപ്പണം നടത്തി.

   എച്ച്.എം. ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.ട്രസ്റ്റ് കൺവീനർ പി. അനീഷ് സ്വാഗതവും,എസ്.ബി സുഭാഷ് നന്ദിയും പറഞ്ഞു.ഡയറ്റ് ലക്ചർ ഡോ.പ്രേംജിത്ത്,വിവിധ സംഘടനാ പ്രതിനിധികളായ  പി.രമേശൻ,കെ.നാസിബ്, ടി.അഷ്റഫ്, എ.ടി.വിനീഷ്, രാജീവ് പി.ജി,പി.കുഞ്ഞമ്മത് ,പി.ഷിജു എന്നിവർ സംസാരിച്ചു.

 

NDR News
28 Mar 2026 07:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents