headerlogo
education

എസ്എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16 മുതൽ

കുട്ടികളെ സ്കൂളിൽ എത്തി നേരിട്ട് കൂട്ടി വരാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക

 എസ്എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16 മുതൽ
avatar image

NDR News

30 Mar 2026 10:06 AM

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതുന്ന എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തിരശ്ശീല വീഴും. മാർച്ച് 5-ന് ആരംഭിച്ച പരീക്ഷാ സീസണാണ് ഇന്നാണ് അവസാനിക്കുന്നത്. പരീക്ഷകൾ പൂർത്തിയാകുന്നതോടെ അടുത്ത ഘട്ടമായ മൂല്യനിർണയത്തിനുള്ള തയ്യാറെടുപ്പുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് കടക്കും. ഏപ്രിൽ 16 മുതൽ പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയം ആരംഭിക്കാനാണ് നിലവിലെ തീരുമാനം. എന്നാൽ, നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയിൽ നിന്നും ഫലപ്രഖ്യാപനം അല്പം വൈകാൻ സാധ്യതയുണ്ടെന്നാണ് സൂചന. തിരഞ്ഞെടുപ്പ് നടപടികളും മറ്റ് സാങ്കേതിക കാരണങ്ങളുമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

     മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പരീക്ഷയ്ക്ക് ശേഷം സ്കൂളുകളിലും പരിസരങ്ങളിലും അനഭിലഷണീയമായ കാര്യങ്ങൾ ഉണ്ടാകുന്നതിനാൽ കുട്ടികളെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിന് സ്കൂളുകൾ സ്വന്തം നിലയിൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതോടൊപ്പം ഇന്ന് പരീക്ഷ കഴിഞ്ഞ ഉടനെ സ്കൂളിൽ എത്തി കുട്ടിയെ നേരിട്ട് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാൻ രക്ഷിതാക്കളും ശ്രദ്ധിക്കുക. 

NDR News
30 Mar 2026 10:06 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents