headerlogo
education

പരിസ്ഥിതി സെമിനാർ നടത്തി.

വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സെമിനാർ ശ്രീമതി. കീർത്തി ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു.

 പരിസ്ഥിതി സെമിനാർ നടത്തി.
avatar image

Gireesh

04 Jun 2026 10:22 AM

                   ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ മുന്നോടിയായി വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി സെമിനാർ സോഷ്യൽ ഫോറസ്ട്രി ഉത്തര മേഖല ഫോറസ്റ്റ് കൺസർവേറ്റർ ശ്രീമതി. കീർത്തി ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീമതി നീതു മുഖ്യ പ്രഭാഷണം നടത്തി. സ്കൂളിൽ പ്രവർത്തിക്കുന്ന വിദ്യാവനം എൻ എസ് എസ്, സ്കൗട്ട് റേഞ്ചർ എന്നീ ക്ലബുകളുടെ ആഭിമുഖ്യത്തിലാണ് സെമിനാർ നടന്നത്. സ്കൂൾ മാനേജർ ശ്രീ ഗോവിന്ദൻകുട്ടി മാസ്റ്റർ ആധ്യക്ഷ വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. ആബിദ പുതുശ്ശേരി, റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ നിധിൻ, ശ്രി ഇബ്രായി, ബ്രിജിത് ഇ കെ, ഗിരീഷ് ടി ആർ, സതീഷ് കുമാർ എം , രബിന,പ്രവിഷ ടി.കെ, ഫൈസൽ എൻ കെ എന്നിവർ സംസാരിച്ചു.

Gireesh
04 Jun 2026 10:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents