headerlogo
education

നിറപകിട്ടാർന്ന വിജയത്തിൽ നടുവണ്ണൂർ സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ

സംസ്ഥാനത്ത് എസ്, എസ്.എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികളോടെ 100 ശതമാനം വിജയം നേടി നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ

 നിറപകിട്ടാർന്ന വിജയത്തിൽ നടുവണ്ണൂർ സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ
avatar image

Gireesh

07 Jun 2026 08:55 AM

               2026 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ 600 കുട്ടികൾ പരീക്ഷ എഴുതി 100 ശതമാനം വിജയം നേടി നടുവണ്ണൂർ സർക്കാർ ഹയർ സെക്കണ്ടി സ്കൂൾ സംസ്ഥാന തലത്തിൽ ഒന്നാമതായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് ഈ സ്കൂളിലാണ്. പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ ഇക്കാര്യം പ്രത്യേകം പരാമർശിച്ചിരുന്നു.

         ആധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിട്ടയാർന്ന പ്രവർത്തനമാണ് ഈ വിജയത്തിലേക്ക് എത്തിച്ചത്. ഇതിനു വേണ്ട എല്ലാ പിന്തുണയും പി ടി എ ഭാരവാഹികളും രക്ഷിതാക്കളും നല്കിയിരുന്നു.

         ഈ നേട്ടത്തിനുള്ള ജില്ലാ പഞ്ചായത്തിന്റെ പുരസ്കാരം ബഹു വിദ്യാഭ്യാസമന്ത്രി അസ്വ. എൻ ഷംസുദീനിൽ നിന്നും സ്കൂൾ അധികൃതരും കുട്ടികളും കൂടി സ്വീകരിച്ചു വരും വർഷങ്ങളിലും ഈ വിജയം നിലനിർത്താനുള്ള ശ്രമത്തിലാണ് അധ്യാപകരും വിദ്യാർത്ഥികളും.

Gireesh
07 Jun 2026 08:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents