headerlogo
education

കാലിക്കറ്റ് സർവകലാശാല ഇന്റഗ്രേറ്റട്‌ പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സർവകലാശാലയിൽ അഭിലിയേറ്റ് ചെയ്ത ഗവ/എയ്ഡഡ് കോളേജുകളിൽ 2026-27 അധ്യാന വർഷം തുടങ്ങുന്ന ഇന്റഗ്രേറ്റട്‌ പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 കാലിക്കറ്റ് സർവകലാശാല ഇന്റഗ്രേറ്റട്‌ പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
avatar image

NDR News

09 Jun 2026 10:23 PM

             കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവൺമെന്റ്/എയ്ഡഡ് കോളജുകളിൽ 2026-27 അധ്യയനവർഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് പിജി പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അഞ്ച് ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലാണ് കോഴ്‌സുകൾ നടത്തുന്നത്. പത്ത് സെമസ്റ്ററുകളിലായി അഞ്ച് വർഷമാണ് കോഴ്‌സ് കാലാവധി. ആറാം സെമസ്റ്ററിൽ എക്‌സിറ്റ് ഓപ്ഷനുണ്ട്. വിഷയത്തിന്റെ അടിസ്ഥാനത്തിൽ ബിരുദം ലഭിക്കും.    

                 പ്രോഗ്രാം: ഇന്റഗ്രേറ്റഡ് എം എസ് സി- ബോട്ടണി (കംപ്യൂട്ടേഷണൽ ബയോളജി), യോഗ്യത: പ്ലസ്ടു/തത്തുല്യം. (ബയോളജി പഠിച്ചിരിക്കണം). പ്രോഗ്രാം: ഇന്റഗ്രേറ്റഡ് എംഎ. പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, യോഗ്യത: പ്ലസ്ടു/തത്തുല്യം. പ്രോഗ്രാം: ഇന്റഗ്രേറ്റഡ് എംഎ മലയാളം യോഗ്യത: പ്ലസ്ടു/തത്തുല്യം. പ്രോഗ്രാം: ഇന്റഗ്രേറ്റഡ് എംഎ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്, യോഗ്യത: പ്ലസ്ടു/തത്തുല്യം. പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.അപേക്ഷാ ഫീസ്എസ്‌സി/എസ്ടി: 220 രൂപ മറ്റുള്ളവർ: 520 രൂപ സർവകലാശാലയുടെ അഡ്മിഷൻ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: ജൂൺ 12 പ്ലസ്ടു/വിഎച്ച്എസ്ഇ മാർക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷൻ പൂർത്തീകര

              പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. അഡ്മിഷൻ ലഭിക്കുന്ന അവസരത്തിൽ അപേക്ഷയുടെ പ്രിന്റൗട്ട് മറ്റ് അനുബന്ധ രേഖകളോടൊപ്പം അതത് കോളജുകളിൽ സമർപ്പിക്കണം. ജനറൽ, മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വാട്ട, സ്‌പോർട്‌സ്, ഭിന്നശേഷി, സംവരണം തുടങ്ങി എല്ലാ വിഭാഗക്കാരും ഓൺലൈനായി അപേക്ഷിക്കണം. മാനേജ്‌മെന്റ്, സ്‌പോർട്‌സ് എന്നീ ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷന് പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളജുമായി നേരിട്ട് ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കണം.

NDR News
09 Jun 2026 10:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents