headerlogo
education

ഗോൾ ഈസ് തൂഫാൻ ലഹരി വിരുദ്ധ പോരാട്ടം വി ടി സൂരജ് ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരിക്കെതിരെ പോരാട്ടം :ഗോൾ ഈസ് തൂഫാൻ എം എൽ എ വി ടി സൂരജ് ഉദ്ഘാടനം ചെയ്തു.

 ഗോൾ ഈസ് തൂഫാൻ ലഹരി വിരുദ്ധ പോരാട്ടം വി ടി  സൂരജ് ഉദ്ഘാടനം ചെയ്തു
avatar image

NDR News

11 Jun 2026 10:16 PM

      ഉള്ളിയേരി : ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരും ആഭ്യന്തരവകുപ്പും ചർ നടപ്പിലാക്കുന്ന നടപ്പിലാക്കുന്ന 'തൂഫാൻ' പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, പാലോറ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ "ഗോൾ ഈസ് തൂഫാൻ" എന്ന പേരിൽ ലഹരി വിരുദ്ധ പോരാട്ട പദ്ധതിക്ക് ഐക്യദാർണ്ഡ്യം പ്രഖ്യാപിച്ചു കൊണ്ട്

​          വിദ്യാലയ അങ്കണത്തിൽ ഒരുക്കിയ വേദിയിലായിരുന്നു ഈ പദ്ധതിയുടെ വിളംബരം നടന്നത്. ലോകം മുഴുവൻ ഫുട്ബോൾ ലഹരിയിൽ അമരുമ്പോൾ, "കളിയാണ് ലഹരി, ഫുട്ബോളാണ് ലഹരി" എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് വിദ്യാലയം ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

​          തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഈ പദ്ധതിയുടെ ആദ്യ കിക്ക്-ഓഫ് ബാലുശ്ശേരി നിയോജകമണ്ഡലം എം.എൽ.എ വി.ടി സൂരജ് നിർവ്വഹിച്ചു. തുടർന്ന് ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. നാസർ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുഗമ ഹരിദാസ് സ്കൂൾ പിടിഎ പ്രസിഡണ്ട് ബഷീർ ഇ എംദേശീയ അധ്യാപക അവാർഡ് ജേതാവ് സി ശശിധരൻ, സ്കൂൾ ഹെഡ് മിസ്ട്രസ് സരിത ആർ. വി സ്കൗട്ട് അധ്യാപകരായ പി സതീഷ് കുമാർ,റീന വി സി തുടങ്ങിയവർ ക്വിക്ക് കൾ എടുത്തുഎന്നിവരും ചടങ്ങിൽ പങ്കെടുത്തു.

NDR News
11 Jun 2026 10:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents