headerlogo
education

ഇഗ്നോയിൽ പി എച്ച് ഡി പ്രവേശനം ആരംഭിച്ചു.PhD admissions have begun at IGNOU.

ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൻ യൂണിവേഴ്സിറ്റിയിൽ .പി എച്ച് ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ ഒന്നു വരെ അപേക്ഷിക്കാം.

 ഇഗ്നോയിൽ പി എച്ച് ഡി പ്രവേശനം ആരംഭിച്ചു.PhD admissions have begun at IGNOU.
avatar image

NDR news

13 Jun 2026 06:20 PM

      ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി 2026 ജൂലായ് അക്കാദമിക് സെഷനിലേക്കുള്ള പിഎച്ച്ഡി പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ആരംഭിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലായ് ഒന്നു വരെ സര്‍വകലാശാലയുടെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ നടപടികള്‍ ജൂണ്‍ 10 മുതല്‍ ആരംഭിച്ചതായി സര്‍വകലാശാല അറിയിച്ചു. സൈക്കോളജി, ആന്ത്രോപോളജി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ബയോകെമിസ്ട്രി, കെമിസ്ട്രി എന്നിവ ഉള്‍പ്പെടെ വിവിധ പഠനവിഭാഗങ്ങളിലായി 36 വിഷയങ്ങളിലാണ് ഇത്തവണ ഗവേഷണ അവസരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രവേശന നടപടികള്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ 2022ലെ പിഎച്ച്ഡി ചട്ടങ്ങള്‍ അനുസരിച്ചായിരിക്കും.

 

 

യുജിസി നെറ്റ് ജെആര്‍എഫ് യോഗ്യത നേടിയവര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കും പിഎച്ച്ഡി പ്രവേശനത്തിന് യോഗ്യത നേടിയ നെറ്റ് ഉദ്യോഗാര്‍ഥികള്‍, പിഎച്ച്ഡി പ്രവേശനത്തിന് മാത്രം യോഗ്യത നേടിയവര്‍, കൂടാതെ നെറ്റ് യോഗ്യതയില്ലാത്തവര്‍ക്ക് സര്‍വകലാശാല നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷ എഴുതുന്നവര്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാനാകുക. എല്ലാ അപേക്ഷകരും ഇന്റര്‍വ്യൂ അല്ലെങ്കില്‍ വൈവയില്‍ പങ്കെടുക്കേണ്ടതുണ്ട്. എന്നാല്‍ ജെആര്‍എഫ് അല്ലെങ്കില്‍ നെറ്റ് യോഗ്യതയുള്ളവരെ പ്രവേശന പരീക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവരെ നേരിട്ട് ഇന്റര്‍വ്യൂവിനായി പരിഗണിക്കും.

NDR news
13 Jun 2026 06:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents