സ്കൂൾ തുറന്നയുടൻ അധ്യാപകർ കൂട്ടത്തോടെ സെൻസസ് ഡ്യൂട്ടിയിലേക്ക്.
അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി സ്കൂളുകളിൽ പഠനം തകരാറിലാകും.
നടുവണ്ണൂർ: സെൻസസ് 2027 ന്റെ ഭാഗമായി ജൂലൈ ഒന്നു മുതൽ 30 വരെ വീടുകൾ കയറിയുള്ള കണക്കെടുപ്പ് നടക്കുകയാണ്. ഇതിനു വേണ്ടി എൽ പി, യുപി, ഹൈസ്കൂൾ അധ്യാപകരെയാണ് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അറുപതിനായിരം അധ്യാപകരെ സെൻസസ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ആധ്യാപകർ കൂട്ടത്തോടെ സ്കൂളിൽ നിന്നും വിട്ടു നിൽക്കുന്നത് അക്കാദമിക് രംഗം തകരാറിലാക്കുന്നതാണ്.
ചില സ്കൂളുകളിൽ അമ്പതു ശതമാനത്തിലേറെ അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. ഒരാൾക്ക് 300 വീടുകൾ ഒരു മാസം കൊണ്ട് തീർക്കണം. ഇത് പല ദിവസങ്ങളിലും സ്കൂളിൽ നിന്നും വിട്ടു നിന്നാലെ സാധ്യമാകു. കൂടാതെ ഈ മാസം മുന്ന് ദിവസം സെൻസസ് ക്ലാസ്സുകളിലും പങ്കെടുക്കണം. കുട്ടികളുടെ അധ്യായനം നഷ്ടപ്പെടുന്നത് വിദ്യാഭ്യാസവകുപ്പ് ഗൗരവത്തോടെയാണ്കാണുന്നത്

