കീം 2027 പ്രവേശന പരീക്ഷയുടെ മാർക്ക് സമീകരണത്തിൽ പുതിയ രീതി.
മാർക്ക് സമീകരണത്തിൽ പുതിയ രീതി അവലംബിച്ചത് കേരള ബോർഡ് പ്ലസ്ടു പാസായ കുട്ടികൾക്ക് ഉയർന്ന റാങ്കുകളിലേക്ക് എത്താൻ സാധിച്ചു.
2026 കീം എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ വർഷം പരീക്ഷയ്ക്ക് അപേക്ഷിച്ച 1,08,418 വിദ്യാർത്ഥികളിൽ 96747 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. മറ്റു സംസ്ഥങ്ങളിൽ നിന്നും ഇന്ത്യക്കു പുറത്തു നിന്നും 1734 വിദ്യാർത്ഥികൾ പരീക്ഷയുടെ ഭാഗമായി. 79788 പേർ യോഗ്യത നേടി. 65438 വിദ്യാർത്ഥികൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ വർഷം പുതിയ മാർക്ക് സമീകരണ രീതിയാണ് ഉപയോഗിച്ചത്. ഇതുകാരണം കൂടുതൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് ഉയർന്ന റാങ്കുകളിലേക്ക് എത്താൻ കഴിഞ്ഞു. കഴിഞ്ഞ വർഷം വരെ പഴയരീതിയിലാണ് മാർക്ക് സമീകരണം ചെയ്തിരുന്നത്. ഏറെക്കാലമായിട്ട് അധ്യാപകരും വിദ്യാർത്ഥികളും പഴയ രീതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം അവസാന നിമിഷം സർക്കാർ പുതിയ രീതി അവലംബിച്ചങ്കിലും കോടതി ആ നടപടി റദ്ദാക്കുകയാണ് ഉണ്ടായത്. പഴയ രീതി സി ബി എസ് ഇ യ്ക്ക് അനുകൂലമാണന്ന വാദമാണുണ്ടായിരുന്നത്.
• കേരള ബോർഡ് - 44921,• സിബിഎസ്ഇ - 18482• ഐസിഎസ്സി- 1404 • മറ്റു ബോർഡുകൾ - 631
ഇതിൽ ആദ്യ 100 റാങ്കുകളിൽ :
• കേരള ബോർഡ് - 48• സിബിഎസ്ഇ - 47 • ഐസിഎസ്സി - 4 • മറ്റുള്ളവ - 1
ആദ്യ 5000 റാങ്കുകളിൽ :
• കേരള ബോർഡ് - 2721 • സിബിഎസ്ഇ - 2029
• ഐസിഎസ്സി - 191 • മറ്റുള്ളവ - 59
2025ൽ ഹൈക്കോടതി റദ്ദാക്കിയ പുതുക്കിയ സൂത്രവാക്യ പ്രകാരമുള്ള റാങ്ക് ലിസ്റ്റിൽ : ആദ്യ 10 റാങ്കുകളിൽ 5 പേർ കേരള ബോർഡിൽ നിന്നും 5 പേർ സിബിഎസ്ഇ ബോർഡിൽ നിന്നുമായിരുന്നു.
ആദ്യ നൂറിൽ : • കേരള ബോർഡ് : 43 • സിബിഎസ്ഇ : 55• ഐ.സി.എസ്.സി : 2
ഹൈക്കോടതി നിർദ്ദേശപ്രകാരം, പഴയ സൂത്രവാക്യപ്രകാരം രണ്ടാമത് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ :
ഇതിൽ ആദ്യ 100 റാങ്കുകളിൽ :• കേരള ബോർഡ് - 21• സിബിഎസ്ഇ - 79• ഐസിഎസ്സി - 0 • മറ്റുള്ളവ - 0
ആദ്യ 5000 റാങ്കുകളിൽ : • കേരള ബോർഡ് - 1796• സിബിഎസ്ഇ - 2960• ഐസിഎസ്സി - 201 • മറ്റുള്ളവ - 43

