പ്ലസ് വൺ പ്രവേശനം മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
പ്ലസ് വൺ 81770 പേർക്കു കൂടി പ്രവേശനം ഉറപ്പായി. എല്ലാവരും സ്ഥിര പ്രവേശനം നേടണം.
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് 81770 പേരെ കൂടി ഉൾപ്പെടുത്തി മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ലഭിച്ച കുട്ടികൾ ഇന്ന് 11 മണി മുതൽ ജൂലൈ 3 വൈകിട്ട് 5 മണി വരെയുള്ള സമയത്ത് ഫീസ് അടച്ച് സ്ഥിര പ്രവേശം നേടേണ്ടതാണ്. താഴ്ന്ന ഓപ്‌ഷൻ ലഭിച്ച കുട്ടികൾക്ക് ഇനി താല്കാലികപ്രവേശനം ഉണ്ടാവില്ല. എല്ലാവരും ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റാണിത്. ഇനി സപ്ലിമെന്ററി അലോട്ട്മെന്റുകൾ മാത്രമാണ് ഉണ്ടാവുക.
സ്പോട്‌സ് ക്വോട്ട മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റും പ്രസിദ്ധികരിച്ചു. ഇവർ ജൂലൈ 2 നാലു മണിക്കു മുമ്പായി സ്ഥിര പ്രവേശനം നേടേണ്ടതാണ്. വി എച്ച് സി പ്രവേശനത്തിനുള്ള അവസാന മുഖ്യ അലോട്ട്മെന്റും പ്രസിധീകരിച്ചു. കുട്ടിക സ്ഥിരപ്രവേശനം നേടേണ്ടതാണ്.

