headerlogo
education

എന്റെ വീട് ലഹരിമുക്തം ബോധവത്ക്കരണ പരിപാടി വാർഡ് മെമ്പർ സജിത്ത് ഒ ബി ഉദ്ഘാടനം ചെയ്തു.

കോളിക്കടവ് മലയാള ചന്ദ്രിക എൽ പി സ്കൂൾ ഓപ്പറേഷൻ തുഫാനിന്റെയും നല്ല പാഠം പദ്ധതിയുടെയും ഭാഗമായാണ് "എന്റെ വീട് ലഹരിമുക്തം " പരിപാടി നടത്തിയത്.

 എന്റെ വീട് ലഹരിമുക്തം ബോധവത്ക്കരണ പരിപാടി വാർഡ് മെമ്പർ സജിത്ത് ഒ ബി ഉദ്ഘാടനം ചെയ്തു.
avatar image

NDR news

30 Jun 2026 08:59 PM

കൂട്ടാലിട: കോളിക്കടവ് മലയാള ചന്ദ്രിക എൽപി സ്കൂൾ ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ച് നല്ലപാഠം പദ്ധതിയുടെ ഭാഗമായി ‘എന്റെ വീട് ലഹരിമുക്തം’ എന്ന പേരിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ ‘എന്റെ വീട് ലഹരിമുക്തം’ സ്റ്റിക്കറുകൾ വിദ്യാർത്ഥികളുടെ വീടുകളിൽ നൽകുകയും ലഹരിക്കെതിരെ ബോധവത്കരണം നടത്തുകയും ചെയ്തു.

       പരിപാടിയുടെ ഉദ്ഘാടനം കോട്ടൂർ പഞ്ചായത്ത്‌ മൂന്നാം വാർഡ് മെമ്പർ സജിത്ത് ഒ ബി നിർവഹിച്ചു. സ്കൂളിലെ അധ്യാപകർ, പി ടി എ അംഗങ്ങൾ എന്നിവർ ചേർന്ന് പരിപാടിക്ക് നേതൃത്വം നൽകി. സ്കൂളിലെ പ്രധാന അധ്യാപിക പ്രീത പി എൻ, നല്ലപാഠം കോഡിനേറ്റർ അനുവിന്ദ ജെ രാജ്‌, ജസാർ മുഹമ്മദ്‌, അശ്വിൻ കെ, പിടിഎ പ്രസിഡൻറ് ഈ രമേശ് , എം പി ടി എ ചെയർ പേഴ്സൺ ബവിഷ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

         കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും ലഹരിവിരുദ്ധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.

NDR news
30 Jun 2026 08:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents