കോഴിക്കോട് ജില്ല കെമിസ്ട്രി ടീച്ചേഴ്സ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു.
"കെം ക്രെയ്സ് 2026" ഹയർ സെക്കണ്ടറി റിജീയണൽ ഡപ്യൂട്ടി ഡയറക്ടർ , സുധ എസ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഹയർ സെക്കണ്ടറി സ്കൂൾ കെമിസ്ട്രി അധ്യാപകരുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് കെമിസ്ട്രി ടീച്ചേഴ്സ് ( ACT) ന്റെ നേതൃത്വത്തിൽ അനുമോദന പരിപാടി " കെം ക്രെയ്സ് 2026" ഹയർ സെക്കണ്ടറി എഡുക്കേഷൻ കോഴിക്കോട് റീജീയണൽ ഡപ്യൂട്ടി ഡയറക്ടർ സുധ ഡി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എസ് എസ് എൽ സി , പ്ലസ്ടു ഉന്നത വിജയകളെയും എൽ എസ് എസ്, യു എസ് എസ് വിജയികളെയും അനുമോദിച്ചു. ചടങ്ങിൽ ലീനടീച്ചർ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഹരിലാൽ, സെക്രിട്ടറി ഷഫീൻ, നടക്കാവ് ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഗിരീഷ് കുമാർ സംസാരിച്ചു.
ചടങ്ങിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ വില്യാപ്പള്ളി എം ജെ ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് സി കെ ഒന്നാം സ്ഥാനവും, തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രണവ് രണ്ടാം സ്ഥാനവും, പ്രോവിഡൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ കൃഷ്ണ തീർത്ഥ മൂന്നാം സ്ഥാനവും നേടി. ചടങ്ങിൽ വെച്ച് ഈ വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസുകൾ ആർ ഡി ഡി. സുധ എസ് വിതരണം ചെയ്തു.

