മുണ്ടിനീര് വ്യാപനം സ്കൂളിന് 21 ദിവസം അവധി.
മുണ്ടിനീര് വ്യാപനത്തെ തുടർന്ന് തുമ്പോളി എസ് എൻ വി എൽപി സ്കൂളിനാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് ജില്ലാ കലക്ടർ 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. ഈ സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര് വ്യാപിക്കുന്ന പാശ്ചാത്തലത്തിലാണ് കലക്ടർ അവധി പ്രഖ്യപിച്ചത്. രോഗം കൂടുതല്‍ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനായി ഇന്‍കുബേഷന്‍ കാലയളവായ 21 ദിവസം സ്‌കൂളിന് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ജൂലൈ 1 മുതൽ 21 വരെ അവധി അനുവദിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടത്.
ഈ ദിവസങ്ങളിൽ ക്ലാസ്സുകൾ ഓൺലൈനായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ മേൽനോട്ടത്തിൽ സ്കൂൾ അധികൃതർ ഒരുക്കണമെന്ന് കലക്ടർ ഉത്തരവിൽ വ്യക്തമാക്കുന്നു.

