സംസ്ഥാനതല പ്ലസ്‌വൺ പ്രവേശനോത്സവവും സ്കൂൾ സുവർണജൂബിലി ആഘോഷവും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
തലക്കുളത്തൂർ സി എം എം ഹയർ സെക്കണ്ടറി സ്കൂളിൽ സംസ്ഥാന തല പ്ലസ് വൺ പ്രവേശനോത്സവവും സ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷവുമാണ് ഉദ്ഘാടനം ചെയ്തത്.
തലക്കുളത്തൂർ: സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവവും വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷവും തലക്കുളത്തൂർ വി എം എം ഹയർക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. അഡ്വ.വിദ്യബാലകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ആർ ഡി ഡി സുധ എസ് സ്വാഗതം പറഞ്ഞു. കോഴിക്കോട് എം പി എം കെ രാഘവൻ മുഖ്യാതിഥിയായി പങ്കെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ എ എസ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് കെ കെ,തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ചീരോത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗംഇ.കെ.രാമചന്ദ്രൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിവാകരൻ ടി, ഗ്രാമപഞ്ചായത്ത് അംഗം സൂര്യ ജോഷിത്ത്, സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ. അസീം സി എം, ബാലുശ്ശേരി എ ഇ ഒ അബ്ദുൽ അസീസ്, പ്രിൻസിപ്പൽ ഫാത്തിമ ഹന്ന ഹഗർ എ ബി, മാനേജ്മെന്റ് പ്രതിനിധി മധു കെ, ഹെഡ്മിസ്ട്രസ് നിഷ എൻ. ചിറയിൽ, പി.ടി.എ പ്രസിഡന്റ് അഖ്മർ ഇകെ, സ്വാഗതസംഘം ചെയർമാൻ അബ്ദുൾ സത്താർ എൻ കെ, സ്റ്റാഫ് സെക്രട്ടറി അനുപമ വി ടി, എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം കൺവീനർ അഭിലാഷ് കാവാട്ട് നന്ദിയും പറഞ്ഞു.
സംസ്ഥാന പ്ലസ് വൺ പ്രവേശനോത്സവത്തിന് വേദിയായതോടൊപ്പം വിദ്യാലയത്തിന്റെ അൻപതാം വാർഷികാഘോഷങ്ങൾക്കും തുടക്കമായത് ചടങ്ങിന് പ്രത്യേക മികവ് പകർന്നു.വിദ്യാർത്ഥികൾ രക്ഷിതാക്കൾ,അധ്യാപകർ,പൂർവവിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർചടങ്ങിൽ പങ്കെടുത്തു.തുടർന്ന് ക്ലിനിക്കൽസൈക്കോളജിസ്റ്റ് ഡോ.റഹീമുദ്ദീൻ . പി.കെ. "മക്കളെ അറിയാൻ " എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ക്ലാസ്സ് നൽകി.

