headerlogo
education

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

പഠനത്തിൽ മികവ് പുലർത്തുന്ന 8-ാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

 നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
avatar image

NDR news

09 Jul 2026 01:20 PM

ന്യൂഡൽഹി : എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി, ദേശീയ തലത്തിൽ നടത്തപ്പെടുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പരീക്ഷയിൽ മികവു പുലർത്തി, തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ തുടർച്ചയായി നാല് വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിക്കും. പ്രതിവര്‍ഷം 12,000/- രൂപ നിരക്കില്‍ നാലു വർഷങ്ങളിലായി 48,000/- രൂപയാണ് സ്കോളര്‍ഷിപ്പായി ലഭിക്കുക.

     രാജ്യത്താകമാനമുള്ള ഒരു ലക്ഷം വിദ്യാര്‍ത്ഥികളെയാണ് സ്കോളര്‍ഷിപ്പിന് പരിഗണിക്കുക. അതിൽ കേരളത്തില്‍ നിന്ന് 3,473 പേര്‍ക്ക് സ്കോളര്‍ഷിപ്പ് അവസര മുണ്ടായിരിക്കും ഓരോസംസ്ഥാനങ്ങള്‍ക്കും നിശ്ചയിച്ചിട്ടുള്ള സ്കോളര്‍ഷിപ്പ് ക്വാട്ടയിലേക്ക് അര്‍ഹരായവരെ കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ വെവ്വേറെ പരീക്ഷകളാണ് നടത്തുക.

      സർക്കാർ/എയ്ഡഡ് സ്കൂളുകളില്‍ നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക്, ഏഴാം ക്ലാസില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. എന്നാൽ പട്ടികജാതി/വർഗ്ഗ വിഭാഗക്കാര്‍ക്ക് 5 ശതമാനം മാർക്ക് ഇളവുണ്ട്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം കവിയരുത്.

     ജനുവരി 21ന് നടന്ന നാഷണൽ മീൻസ് കം മെരിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ എഴുതി സ്‌കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികൾക്ക് പുതിയ അപേക്ഷ സമർപ്പിക്കാം. മുൻവർഷങ്ങളിൽ സ്‌കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് പുതുക്കുന്നതിനുള്ള അപേക്ഷയും പോർട്ടൽ മുഖേന സമർപ്പിക്കാം.

      നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആദ്യമായിട്ടാണ് പോര്‍ട്ടല്‍ വഴി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതെങ്കിൽ One Time Registration (OTR) ചെയ്യേണ്ടതുണ്ട്. അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി, ഓഗസ്റ്റ്‌ 31 ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും https://scholarships.gov.in/, https://nmmse.kerala.gov.in

NDR news
09 Jul 2026 01:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents