പാഠ്യപദ്ധതിയിൽ സമഗ്ര ലൈംഗീക വിദ്യാഭ്യാസം ഉൾപ്പെടുത്തും
സ്കൂളുകളിലും കോളേജുകളിലും സമഗ്ര ലൈംഗികവിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കും, കേന്ദ്ര സർക്കാർ
ഡൽഹി: സമഗ്ര ലൈംഗീക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും.സുപ്രിംകോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ഇതിനായുള്ള സമിതി ശിപാര്‍ശ ചെയ്ത പ്രകാരമാണ് സ്‌കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കുക. സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതായും കോടതിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ പദ്ധതി നടപ്പാക്കുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി സുപ്രിംകോടതിയെ അറിയിച്ചു.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ സംസ്ഥാനങ്ങളുടെ നിലപാട് തേടിയിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളും നിലപാട് അറിയിച്ചിട്ടില്ല. എന്നാല്‍, കോടതിയുടെ അനുമതി ലഭിച്ചാല്‍ രാജ്യത്ത് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ തയാറാണെന്നാണ് കേന്ദ്രം വ്യക്തമാക്കി യിരിക്കുന്നത്.

