headerlogo
education

ഈസ്റ്റ്ഹിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു.

അനുമോദന ചടങ്ങ് "മികവുത്സവം 2026" കോഴിക്കോട് നോർത്ത് എം എൽ എ അഡ്വ.കെ ജയന്ത് ഉദ്ഘാടനം ചെയ്തു.

 ഈസ്റ്റ്ഹിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു.
avatar image

NDR news

14 Jul 2026 07:53 AM

കോഴിക്കോട്: ഈസ്റ്റ് ഹിൽ ഗവ ഹയർസെക്കണ്ടറി സ്‌കൂളിൽ 2026 മാർച്ചിലെ എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷകളിലെ മുഴുവൻ വിജയികളേയും അനുമോദിച്ചു. " മികവുത്സവം- 2026 "എന്ന പേരിൽ നടത്തിയ അനുമോദന സദസ്സ് കോഴിക്കോട് നോർത്ത് എം എൽ എ അഡ്വ. കെ. ജയന്ത് ഉദ്ഘാടനം ചെയ്തു.

         കാലാവസ്ഥ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഭൂമിയുടെ പച്ചപ്പ് നിലനിർത്താൻ പുതു തലമുറയിലെ കുട്ടികൾ പ്രതിജ്ഞാബദ്ധരാ വണമെന്നും ലഹരിമുക്ത സമൂഹത്തിൻ്റെ സൃഷ്ടിക്കായി അണിനിരക്കണമെന്നും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും മെഡലുകൾ അണിയിച്ചു.

       സ്കൂളിൽ നിന്ന് വിരമിച്ച പ്രിൻസിപ്പൽ ശ്രീ രഞ്ജിത്ത് കുമാർ പി, ലബോറട്ടറി അസിസ്റ്റന്റ് ശ്രീമതി ഷീബ വി കെ എന്നിവർക്ക് പിടിഎയുടെ ഉപഹാരങ്ങൾ കൈമാറി.കോർപ്പറേഷൻ കൗൺസിലർ ശ്രീമതി. ശ്രീജ സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ശ്രീ മുഹമ്മദ് ഇഫ്തിയാർ, ഹെഡ്മിസ്ട്രസ് ശ്രീമതി. നിഷ.എം, എസ് എം സി ചെയർമാൻ ശ്രീ. മോഹനൻ മാസ്റ്റർ, രഞ്ജിത്ത് കുമാർ പി , എം പി ടി എ ചെയർപേഴ്സൺ ശ്രീമതി റുഖിയ, സീനിയർ അധ്യാപകനായ ശ്രീ രാമചന്ദ്രൻ കല്ലിടുക്കിൽ എന്നിവർ ആശംസകൾ അറിയിച്ചു.പ്രിൻസിപ്പൽ ശ്രീ ഷിബു കെ വി സ്വാഗതവും അധ്യാപികയായ

      ശ്രീമതി പത്മജ എം എ നന്ദിയും പറഞ്ഞു. ഡോക്ടർ ദീപ്തി എം ആർ ,ശ്രീമതി മനൂജ എന്നിവർ മികവുത്സവം പരിപാടി ഏകോപിപ്പിച്ചു.

NDR news
14 Jul 2026 07:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents