കൂടത്തായി കൊലക്കേസിലെ പ്രതി ജോളി പഠനത്തിലാണ്.
കൂടത്തായി കൊലക്കേസിലെ പ്രതി ജോളി ജോസഫ് കണ്ണൂർ സെൻട്രൽ ജയിലിൽ ഡിഗ്രി പരീക്ഷ എഴുതുന്നു.
കണ്ണൂർ: കൂടത്തായി കൊലക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫ് പരീക്ഷാ തിരക്കിലാണ്. കോഴിക്കോട് സബ് ജയിലില്‍ വിചാരണാ തടവുകാരിയായി കഴിയുകയായിരുന്ന ജോളി പരീക്ഷയ്ക്കായി കണ്ണൂര്‍ വനിതാ ജയിലിലെത്തി. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ബി.എ ഹിസ്റ്ററി പരീക്ഷയാണ് ജോളി എഴുതിക്കൊണ്ടിരിക്കുന്നത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. എട്ട് പേപ്പറുകളില്‍ ആറെണ്ണം കഴിഞ്ഞു. പരീക്ഷ അവസാനിക്കുംവരെ കണ്ണൂര്‍ വനിതാ ജയിലില്‍ ജോളി തുടരും. ഇതിനു ശേഷം കോഴിക്കോടേക്ക് കൊണ്ടുപോകും. പ്രത്യേക സുരക്ഷയിലാണ് ജോളിയെ കണ്ണൂരിലെത്തിച്ചത്. നേരത്തെ പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമായിരുന്നു ജോളിയുടെ യോഗ്യത. ജോളിയെ കൂടാതെ സെന്‍ട്രല്‍ ജയിലിലെ മറ്റൊരു തടവുകാരനും ബിഎ ഹിസ്റ്ററി പരീക്ഷ എഴുതുന്നുണ്ട്.

