മലാല ദിനം ആചരിച്ചു.
അത്തോളി ഗ്രാമ പഞ്ചായത്ത് ഉമ്മൻ ചാണ്ടി സ്മാരക ബഡ്സ് സ്കൂളിൽ മലാല ദിനം ആചരിച്ചു.
അത്തോളി :അത്തോളി ഗ്രാമപഞ്ചായത്ത് ഉമ്മൻചാണ്ടി സ്മാരക ബഡ്സ് സ്കൂളിൽ മലാല ദിനം ആചരിച്ചു. പ്രധാനാധ്യാപിക അഞ്ജലി ടീച്ചറുടെ നേതൃത്വത്തിൽ "വിദ്യാഭ്യാസം എന്റെ അവകാശം" എന്ന സന്ദേശമുയർത്തി വിദ്യാർത്ഥികളും അധ്യാപകരുംപങ്കെടുത്ത ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.തുടർന്ന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഓരോ കുട്ടിയുടെയും വിദ്യാഭ്യാസാവകാശവും എന്നാ ആശയത്തോടെ പ്രതിജ്ഞ ചൊല്ലി.
പരിപാടിയിൽഅധ്യാപകരുംജീവനക്കാരും വിദ്യാർത്ഥികളും പങ്കെടുത്തു. വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അടിസ്ഥാനഅവകാശമാണെന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് പ്രധാനാധ്യാപിക അഞ്ജലി ടീച്ചർ പറഞ്ഞു.

