headerlogo
education

പ്രൊഫിഷ്യൻസി അവാർഡ് 2026 അപേക്ഷ ക്ഷണിച്ചു.

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് നല്കുന്ന പ്രൊഫിഷ്യൻസി അവാർഡിന് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമകോർപറേഷൻ അപേക്ഷ ക്ഷണിച്ചു.

 പ്രൊഫിഷ്യൻസി അവാർഡ് 2026 അപേക്ഷ ക്ഷണിച്ചു.
avatar image

NDR news

15 Jul 2026 01:56 PM

തിരുവനന്തപുരം: 2026 മാർച്ചിൽ SSLC, Plus Two പരീക്ഷകളിൽ വിജയം കൈവരിച്ച ഭിന്നശേഷിക്കാരയ വിദ്യാത്ഥികൾക്ക് നൽകുന്ന ‘പ്രൊഫിഷ്യൻസി’ അവാർഡിന് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം 10-08-2026 വൈകന്നേരം 5 വരെhttps://www.hpwc.kerala.gov.in/ വെബ്സൈറ്റിലെ ‘പ്രൊഫിഷ്യൻസി അവാർഡ് 2026’ എന്ന ലിങ്കിലെ ഗൂഗിൾ ഫോം വഴി സ്വയമായോ, കമ്പ്യൂട്ടർ സെന്ററുകളിലൂടയോ അപേക്ഷ സമർപ്പിക്കാം. UDID കാർഡ്/ഭിന്നശേഷി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്‍ബുക്ക്, SSLC/PLUS TWO മാർക്ക് ലിസ്റ്റ് ഒറിജിനല്‍ പകര്‍പ്പ് അപേക്ഷയോടൊപ്പം അപ്പ്‌ ലോഡ് ചെയ്യണം (നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ആണെങ്കില്‍ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്) എന്നിവ അപേക്ഷയിൽ അപ്ലോഡ് ചെയ്യണം

1. SSLC -https://docs.google.com/forms/d/e/1FAIpQLSc9Q4xb7pFUCd5ZqNDClQ1md4CJAjYalL741ohLD1aDSzFW7Q/viewform?usp=header

2. Plus Two-https://docs.google.com/forms/d/e/1FAIpQLSciJhXHNMhj_6PBZ39iN384mb_HcfYaXPOAoBnHiSrGMpqFQw/viewform?usp=header

മാനദണ്ഡങ്ങൾ: 1. എല്ലാ വിഷയങ്ങൾക്കും ‘A’ ഗ്രേഡോ അതിനുമുകളിൽ ഉള്ളവരോ മാത്രം അപേക്ഷിക്കുക (ബൗദ്ധിക വെല്ലുവിളികൾ (Intellectual Disability) നേരിടുന്നവർക്ക് ഗ്രേഡ് ബാധകമല്ല)

.2.  2026- മാർച്ചിൽ SSLC/PLUS TWO പരീക്ഷ എഴുതി പാസ്സയവര്‍ മാത്രം അപേക്ഷിച്ചാൽ മതി. (തുല്യതാ പരീക്ഷ, സേ പരീക്ഷ എഴുതി വിജയിച്ചവർ അപേക്ഷിക്കുന്നതിന് അര്‍ഹരല്ല )

3. അപേക്ഷ സമർപ്പിച്ചവരിൽ നിന്നും യോഗ്യരായവരുടെ റാങ്ക് പട്ടിക തയാറാക്കി ഫണ്ടിന്റെ ലഭ്യതക്ക് അനുസരിച്ചായിരിക്കും പ്രൊഫിഷ്യൻസി അവാർഡിന് തിരഞ്ഞെടുക്കുക.

4. SSLC/PLUS TWO മാർക്ക് ലിസ്റ്റ് ഒറിജിനല്‍ പകര്‍പ്പ് അപേക്ഷയോടൊപ്പം അപ്പ്‌ ലോഡ് ചെയ്യണം (നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ആണെങ്കില്‍ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്).

5. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

6. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ്, UDID കാർഡ്/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് എന്നിവ അറ്റാച്ച് ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾ https://www.hpwc.kerala.gov.in/ എന്ന സൈറ്റിൽ ലഭ്യമാണ്. മറ്റു വിവരങ്ങൾക്ക് 0471-2347768 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Kerala State Handicapped Persons Welfare Corporation Limited Poojappura, Thiruvananthapuram – 695 012 Phone : 04712347768, 0471 2322065, 9497281896

 

NDR news
15 Jul 2026 01:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents