headerlogo
education

പേപ്പർ ബാഗ് ദിനത്തിൽ പേപ്പർ ബാഗുകൾ നിർമ്മിച്ച് കുട്ടികൾ

വാകയാട് ഹയർ സെക്കണ്ടറി സ്കൂൾ എൻ സി സി കേഡറ്റുകളാണ് പേപ്പർ ബാഗ് നിർമ്മിച്ച് പഞ്ചായത്തിന് കൈമാറിയത്.

 പേപ്പർ ബാഗ് ദിനത്തിൽ പേപ്പർ ബാഗുകൾ നിർമ്മിച്ച് കുട്ടികൾ
avatar image

NDR news

17 Jul 2026 01:35 PM

വാകയാട്:  പേപ്പർ ബാഗ് ദിനാഘോഷത്തിന്റെ ഭാഗമായി വാകയാട് ഹയർ സെക്കണ്ടറി എൻ സി സി കേഡറ്റുകൾ (30K BN Kozhikode )പേപ്പർ ബാഗുകൾ നിർമ്മിച്ചു. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസിന്റെ ഭാഗമായി ഈ ബാഗുകൾ കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. ശ്രീമതി തേജ്ന ടി യുടെ നേതൃത്വത്തിലാണ് കേഡറ്റുകൾ ബാഗുകൾ നിർമ്മിച്ചത്.

          ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട്‌ സുജാത ടീച്ചർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സാജിറ ഷെമീർ, ഹെഡ് മിസ്ട്രസ് ടി ബീന,അസോസിയേറ്റ് എൻ സി സി ഓഫീസർ സരിത വി കെ, എം പി ടി എ ചെയർ പേഴ്സൺ ഷംന, വൈസ് ചെയർ പേഴ്സൺ സജ്‌ന ചെറയിൽ, സിനിയർ അധ്യാപിക കെ സി പ്രസി എന്നിവർ സംസാരിച്ചു

NDR news
17 Jul 2026 01:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents