അത്തോളി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ "എഴുതി തെളിയാം പദ്ധതി"
അത്തോളി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ "എഴുതി തെളിയാം പദ്ധതി" ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
അത്തോളി: അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ മലയാള ഭാഷ പഠനശാക്തീകരണത്തിന്റെ ഭാഗമായി ആരംഭിക്കുന്ന "എഴുതി തെളിയാം പദ്ധതിക്ക്" തുടക്കം കുറിച്ചു. വിദ്യാലയത്തെ മികവിന്റെ കേന്ദ്രമായി മാറ്റുന്നതിന് വേണ്ടി ആരംഭിച്ച സ്പാർക്ക് പ്രോജക്റ്റിന്റെ ഭാഗമായി സ്കൂളിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഈ പദ്ധതി ആരംഭിക്കുന്നത്.
എഴുതി തെളിയാം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് വി.എം ഷിജു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി പ്രസീജ,സ്റ്റാഫ് സെക്രട്ടറി കെ സജീവൻ ,സ്പാർക്ക് കൺവീനർ വിനോദ് മേച്ചേരി ,എഴുതി തെളിയാം കോഡിനേറ്റർ എസ് സരിത പി.റഫീഖ്, പി.ഫൈസൽ എന്നിവർ പ്രസംഗിച്ചു.

