എസ് എസ് കെ ജില്ലാ കോ-ഓർഡിനേറ്റാറായി ഡോ. നിസാർ ചേലേരിയെ നിയമിച്ചു.
എസ് എസ് കെ കോഴിക്കോട് ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റാറായി ഡോ. നിസാർ ചേലേരിയെ നിയമിച്ചു.
കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ കോഴിക്കോട് ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ആയി ഡോ. നിസാർ ചേലേരിയെ നിയമിച്ചു. നിലവിൽ വാകയാട് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ്ടു ഇംഗ്ലീഷ് അധ്യാപകനാണ്.
എൻ എസ് എസ് പ്രോഗ്രാം ഓഫീസറായും, കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് ജില്ലാ കോ-ഓർഡിനേറായും ഇദ്ദേഹം പ്രവർത്തിച്ചിടുണ്ട്. മികച്ച സംഘാടകനും അധ്യാപകനുമായിട്ടുള്ള ഇദ്ദേഹം സംസ്ഥാന അധ്യാപക അവാർഡ് ജേതാവാണ്. വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ നിസാർ ചേലേരി അധ്യാപക സംഘടന നേതാവുമായിരുന്നു. മുസ്ലീംലീഗ് പ്രവർത്തകനായിട്ടുള്ള ചേലേരി മമ്മുക്കുട്ടിയുടെ മകനാണ്. അരിക്കുളം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു അധ്യാപികയായ നജ്മ ആണ് ഭാര്യ.

