headerlogo
education

തലക്കുളത്തൂർ സി എം എം ഹയർ സെക്കണ്ടറി സ്കൂളിൽ ചിത്രരചന മത്സരം

സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സിഎംഎം ഹയർ സെക്കണ്ടറി സ്കൂളിൽ ജൂലൈ 30 ന് ചിത്രരചന മത്സരം

 തലക്കുളത്തൂർ സി എം എം ഹയർ സെക്കണ്ടറി സ്കൂളിൽ ചിത്രരചന മത്സരം
avatar image

NDR news

21 Jul 2026 05:00 PM

തലക്കുളത്തൂർ : സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി തലക്കുളത്തൂർ സി.എം.എം.ഹയർസെ ക്കൻഡറി സ്കൂളിൽ ജലഛായ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. "ഹർഷോത്സവ് 2K-26" എന്ന പേരിൽ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ജലഛായ ചിത്രരചന മത്സരം ജൂലൈ 30-ന് രാവിലെ 9 മണിക്ക് സ്കൂൾ ക്യാമ്പസിൽ നടക്കും.

             1976-ൽ സ്ഥാപിതമായ സി.എം.എം.ഹയർ സെക്കൻഡറി സ്കൂൾ അക്കാദമിക മികവിനൊപ്പം കലാ, കായിക, പഠനാനുബന്ധ മേഖലകളിലും സംസ്ഥാന-ദേശീയ തലങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച് സാർത്ഥകമായ അമ്പത് വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിലാണ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നത്.

         എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മുഖേനയോ നേരിട്ടോ മത്സരത്തിൽ പങ്കെടുക്കാം. മത്സരസമയം രണ്ട് മണിക്കൂറാണ്. 30 × 40 സെ.മീ. വലുപ്പത്തിലുള്ള ചിത്രമാണ് ജലഛായം ഉപയോഗിച്ച് വരയ്ക്കേണ്ടത്. മത്സരത്തിനുള്ള കടലാസ് സംഘാടകർ നൽകും. ചായം, ബ്രഷ് എന്നിവ ഉൾപ്പെടെയുള്ള മറ്റ് സാമഗ്രികൾ മത്സരാർത്ഥികൾ കൊണ്ടുവരണം.

          മത്സരാർത്ഥികൾ ജൂലൈ 30-ന് രാവിലെ 8.30-ന് മുമ്പായി സ്കൂളിലെത്തി രജിസ്ട്രേഷൻ പൂർത്തിയാക്കണം. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് പ്രത്യേക ആകർഷക സമ്മാനങ്ങളും നൽകും.

          കൂടുതൽ വിവരങ്ങൾക്ക് 9895651856, 7012049735 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സുവർണ്ണ ജൂബിലി ആഘോഷ സംഘാടക സമിതി ചെയർമാനും കൺവീനറും അറിയിച്ചു.

NDR news
21 Jul 2026 05:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents