പ്ലസ് വൺ കോഴിക്കോട് ജില്ലയിൽ 20 പുതിയ ബാച്ചുകൾ
ഈ വർഷത്തെ പ്ലസ് വൺ അഡ്മിഷൻ നടത്തുന്നതിനു വേണ്ടി കോഴിക്കോട് ജില്ലയിൽ 20 അധിക ബാച്ചുകൾ അനുവദിച്ചു.
തിരുവനന്തപുരം : മലബാറിലെ പ്ലസ് വൺ സീറ്റ് സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി 120 താത്ക്കാലിക ബാച്ചുകൾ കൂടി സർക്കാർ അനുവദിച്ചു.
പാലക്കാട് (30) മലപ്പുറം (60) കോഴിക്കോട് (20) കാസർക്കോട് (10) എന്നിങ്ങനെയാണ് പുതിയ ബാച്ചുകൾ അനുവദിക്കപ്പെട്ടത്. ഓരോ ബാച്ചിലും 60 കുട്ടികൾക്ക് അഡ്മിഷൻ കൊടുക്കും. സപ്ലിമെന്ററി ഘട്ടത്തിലെ രണ്ടാം അലോട്ട്മെന്റിനു ശേഷം ട്രാൻസ്ഫർ അലോട്ട്മെന്റ് ഘട്ടത്തിലാകും പുതിയ ബാച്ചിലേക്ക് പ്രവേശനം നല്കുന്നത്. ഇപ്പോൾ അഡ്മിഷൻ നേടിയ കുട്ടികൾക്ക് സൗകര്യപ്രദമായി പുതിയ ബാച്ചുകളിലേക്ക് മാറാവുന്നതാണ്.
കോഴിക്കോട് ജില്ലയിൽ നൊച്ചാട് എച്ച് എസ് എസ് (സയൻസ്), പേരാമ്പ്ര എച്ച് എസ് എസ് (സയൻസ്), ബി ടി എം എച്ച് എസ് എസ് തുറയൂർ (സയൻസ്) എന്നിവയാണ് നടുവണ്ണൂർ പേരാമ്പ്ര ഭാഗങ്ങളിലുള്ള കുട്ടികൾക്ക് ചേരാവുന്ന പുതിയ ബാച്ചുകൾ.

