headerlogo
education

ഹയർ സെക്കൻഡറി സ്കൗട്ട് ഗൈഡ് ലീഡർമാരുടെ ജില്ലാതല സംഗമം നടത്തി

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് താമരശ്ശേരി ജില്ല ഹയർ സെക്കണ്ടറി വിഭാഗം ട്രൂപ്പ് ലീഡർ, കമ്പനി ലീഡർ , റേഞ്ചർ, റോവർ, മേറ്റ് ജില്ലാതല സംഗമം ഡോ. പി ആബിദ ഉദ്ഘാടനം ചെയ്തു.

 ഹയർ സെക്കൻഡറി സ്കൗട്ട് ഗൈഡ് ലീഡർമാരുടെ ജില്ലാതല സംഗമം നടത്തി
avatar image

NDR news

23 Jul 2026 10:10 PM

താമരശ്ശേരി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് താമരശ്ശേരി ജില്ലയുടെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിഭാഗം ട്രൂപ്പ് ലീഡർ, കമ്പനി ലീഡർ, റേഞ്ചർ, റോവർ മേറ്റ് ജില്ലാതല സംഗമം സംഘടിപ്പിച്ചു.

      ജില്ലാ കാര്യാലയത്തിൽ നടന്ന സംഗമ പരിപാടി റേഞ്ചർ കമ്മീഷണർ ഡോ പി ആബിദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി എ ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മഞ്ജുള യു.ബി മുഖാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി എം സതീഷ് കുമാർ, ട്രഷറർ നികേഷ് കുമാർ, സി ഭാഗ്യം, ഡിസ്ട്രിക് ഓർഗനൈസിംഗ് കമ്മീഷണർ മാരായ ഷറഫുദ്ദീൻ മാസ്റ്റർ, ഷീബ കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണർ സ്കൗട്ട് എം ഇ ഉണ്ണികൃഷ്ണൻ സ്വാഗതവും ഡിസ്ട്രിക് ട്രെയിനിങ് കമ്മീഷണർ ഗൈഡ് വിനോദിനി കെ നന്ദിയും പറഞ്ഞു.

NDR news
23 Jul 2026 10:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents