headerlogo
education

കുട്ടികൾക്ക് വിദ്യാഭ്യാസ വായ്പ കിട്ടണമെങ്കിൽ മാതാപിതാക്കളുടെ സിമ്പിൽ സ്കോർ പ്രധാനമാണ്.

മാതാപിതാക്കളുടെ സിമ്പിൽ സ്കോർ മോശമാണെങ്കിൽ മക്കൾക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ലെന്ന് ഹൈക്കോടതി

 കുട്ടികൾക്ക് വിദ്യാഭ്യാസ വായ്പ കിട്ടണമെങ്കിൽ മാതാപിതാക്കളുടെ സിമ്പിൽ സ്കോർ പ്രധാനമാണ്.
avatar image

NDR news

23 Jul 2026 04:55 PM

കൊച്ചി :മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ മോശമെങ്കില്‍ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ലന്ന് ഹൈക്കോടതി. സിബില്‍ സ്‌കോര്‍ മോശമായ വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ശരിവെച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി നിയമപരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരുകൂട്ടം ബിരുദ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി തള്ളി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

       വിദ്യാഭ്യാസ വായ്പ വിദ്യാര്‍ത്ഥിയുടെ മൗലിക അവകാശം അല്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞാല്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അര്‍ഹതയില്ലെന്നും വായ്പാകളില്‍ സഹ അപേക്ഷകരുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി

NDR news
23 Jul 2026 04:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents