നടുവണ്ണൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വികസന സെമിനാർ
നടുവണ്ണൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ 2026 -27 വർഷത്തെ വികസന സെമിനാർ ജൂലൈ 25 ശനിയാഴ്ച നടക്കുന്നതാണ്.
നടുവണ്ണൂർ: ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ 2026 -27 വർഷത്തെ വികസന സെമിനാർ സംഘടിപ്പിക്കുന്നു. അക്കാഡമിക് നിലവാരവും ഭൗതിക സൗകര്യങ്ങളും വർദ്ധിപ്പിന്നതിനു വേണ്ട പദ്ധതികൾ ചർച്ച ചെയ്യാനാണ് വികസന സെമിനാർ നടത്തുന്നത്.
ജൂലൈ 25 ശനിയാഴ്ച രാവിലെ 10 മണിക്ക് എം കെ രാഘവൻ എം പി. സെമിനാർ ഉദ്ഘാടനം ചെയ്യും. ബാലുശ്ശേരി എം എൽ എ. വി ടി സൂരജ് മുഖ്യാതിധി ആയിരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ് അക്കാഡമിക് മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്യും. കോ-ഓർഡിനേറ്റർ വിസി സാജിദ് പദ്ധതി വിശദീകരിക്കും.

