headerlogo
education

നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ 25 വർഷത്തേക്കുള്ള വികസന സെമിനാർ അവതരിപ്പിച്ചു.

ഗുണമേൻമ്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കേണ്ട ഉത്തവാദിത്വം സമൂഹത്തിനുണ്ടെന്ന് എം എൽ എ . വിടി സൂരജ് പറഞ്ഞു. വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ 25 വർഷത്തേക്കുള്ള വികസന സെമിനാർ അവതരിപ്പിച്ചു.
avatar image

NDR news

26 Jul 2026 02:36 PM

നടുവണ്ണൂർ : അടുത്ത അഞ്ച് വർഷം കൊണ്ട് കേരളത്തിൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമാണ് ഉണ്ടാകാൻ പോകന്നതെന്നും കുട്ടികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം കൊടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ബാലുശ്ശേരി എം എൽ എ. വി ടി സൂരജ് അഭിപ്രായപ്പെട്ടു. നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടുവണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ അടുത്ത 25 വർഷത്തേക്കുള്ള വികസന പദ്ധതികളാണ് സെമിനാറിൽ ചർച്ച ചെയ്തത്.

       ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി അധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് അക്കാഡമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിമ കുന്നുമ്മൽ ഉപഹാര സമർപ്പണം നടത്തി. പിടിഎ പ്രസിഡണ്ട് സത്യൻ സത്യൻ കൂളിയപ്പൊയിൽ വികസന പദ്ധതി ആമുഖപ്രഭാഷണവും കോർഡിനേറ്റർ സാജിദ് വി സി പദ്ധതി വിശദീകരണവും നടത്തി

      ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഷാനവാസ്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിറ അനസ്, എസ് എസ് കെ ജില്ലാ ഡിപിസി നിസാർ ചേലേരി, പേരാമ്പ്ര എ ഇ ഒ. കെ കെ യൂസഫ്, വിനോദ് ഇ, ഇ കെ ശാമിനി, നിഷിദ് കെ, എ പി ഷാജി മാസ്റ്റർ, ജിജീഷ് മോൻ, നിസാർ ടി, സജീവൻ നാഗത്ത്, ടി പി ദാമോദരൻ, ഖാസിം പുതുക്കുടി,ഒ എം കൃഷ്ണകുമാർ, അഭിത പി ബി, കുമാരി പാർവണ ശശി തുടങ്ങിയവർ സംസാരിച്ചു

NDR news
26 Jul 2026 02:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents