headerlogo
education

എഴുത്തു വിദ്യ മനുഷ്യന്റെ ചിന്താശേഷിയെ ശക്തിപ്പെടുത്തി: ഡോ. ടി കെ ഷാജഹാൻ

തൃശ്ശൂർ കേരള വർമ്മ കോളേജിലെ അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. പി വി പ്രകാശ് ബാബു അനുസ്മരണ ദിനം സംഘടിപ്പിച്ചു.

 എഴുത്തു വിദ്യ മനുഷ്യന്റെ ചിന്താശേഷിയെ ശക്തിപ്പെടുത്തി: ഡോ. ടി കെ ഷാജഹാൻ
avatar image

NDR news

26 Jul 2026 08:00 AM

കൊയിലാണ്ടി: തൃശൂർ കേരളവർമ്മ കോളേജിലെ അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. പി വി പ്രകാശ് ബാബു അനുസ്മരണ ദിനം സംഘടിപ്പിച്ചു. കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്കായി നടത്തിയ ഉള്ളൊരുക്കം പഠന ക്യാമ്പ് സൂറത്ത്കൽ എൻ ഐ ടി അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ഷാജഹാൻ ടി കെ ഉദ്ഘാടനം ചെയ്തു.

       എഴുത്തുവിദ്യ മനുഷ്യൻ്റെ ചിന്താശേഷിയെ ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ചിന്തയാണ് എഴുത്തിനും സർഗാത്മകതയ്ക്കും അടിസ്ഥാനം. ചിന്തയുടെ ആവിഷ്കാരമാണ് എഴുത്ത്. മഹാന്മാർ ചിന്തകളെ എഴുതി വെച്ചു. ശാസ്ത്ര സത്യങ്ങൾ പലതും ഈ എഴുത്തിലെ വസ്തുതകളെ വേർതിരിച്ചെടുത്തതാണ്. മൊബൈൽ ഫോൺ സമയം കവരുന്ന കാലത്ത് വിദ്യാർത്ഥികൾ ചിന്തിക്കാൻ സമയം കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു.

      നാല് സെഷനുകളോടെ രാവിലെ 9 മണിക്ക് തുടങ്ങി വൈകീട്ട് 6 മണി വരെ നടന്ന ക്യാമ്പിൽ ചിത്രകാരനും കെമിസ്ട്രി അധ്യാപകനുമായ അഭിലാഷ് തിരുവോത്ത് ശാസ്ത്രം കല ജീവിതം എന്ന വിഷയത്തിലും എഴുത്തും ചിന്തയും എന്ന വിഷയത്തിൽ ഡോ. ഷാജഹാൻ ടി കെ യും ശാസ്ത്ര വിദ്യാർത്ഥികൾ സാഹിത്യം പഠിക്കണോ? എന്ന വിഷയത്തിൽ ആർ ഷിജവും നാം നമ്മെ അറിയുന്നു എന്ന വിഷയത്തിൽ എൻ എസ് എസ് ജില്ല കോ - ഓഡിനേറ്റർ എസ് ശ്രീചിത്തും ക്ലാസെടുത്തു.

     ഡോ. മുഹമ്മദ് റാഫി എൻ വി ആധ്യക്ഷം വഹിച്ചു. പ്രിൻസിപ്പാൾ എൻ വി പ്രദീപ് കുമാർ, പി ടി എ . പ്രസിഡണ്ട് എ സജീവ് കുമാർ , എസ് എം സി ചെയർമാൻ പി പ്രവീൺ കുമാർ, ലിജിന കെ ,അഷറഫ് എ.കെ, തേജപ്രിയ ആർ എസ് ദീപ്ത സന്ദീപ് കെ , നിയോണ ബി എസ് , ഹിരൺമയ, ഗാഥനായർ, നിക്ത എസ്, ആരാധ്യ ആർ ദിനേശ് , അയന ജി.എന്നിവർ സംസാരിച്ചു..

NDR news
26 Jul 2026 08:00 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents