headerlogo
education

ഹയർസെക്കൻഡറി ഓണ പരീക്ഷ ടൈംടേബിൾ പുനക്രമീകരിക്കണം: കെ എ എച്ച് എസ് ടി എ

ഇപ്പോഴത്തെ ടൈംടേബിൾ പ്രകാരം ഒരു ദിവസം രണ്ടു പരീക്ഷകൾ എഴുതേണ്ടി വരുന്നത് കുട്ടികൾക്ക് മാനസിക സംഘർഷം ഉണ്ടാക്കുമെന്ന് അധ്യാപകർ

 ഹയർസെക്കൻഡറി ഓണ പരീക്ഷ ടൈംടേബിൾ പുനക്രമീകരിക്കണം: കെ എ എച്ച് എസ് ടി എ
avatar image

NDR news

29 Jul 2026 10:10 AM

കോഴിക്കോട്: ഹയർസെക്കൻഡറി ഓണ പരീക്ഷ ടൈംടേബിൾ പുനക്രമീകരിക്കണമെന്ന് കേരള എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ (കെ എ എച്ച് എസ് ടി എ ) ആവശ്യപ്പെട്ടു. ഇപ്പോഴത്തെ ഹയർസെക്കൻഡറി ഓണപരീക്ഷ ടൈംടേബിൾ പ്രകാരം 18/8/ 2026 ചൊവ്വാഴ്ച രണ്ടു പരീക്ഷകൾ കുട്ടികൾ എഴുതേണ്ടതായി കാണുന്നു. രാവിലെ മാത്തമാറ്റിക്സും ഉച്ചയ്ക്കു ശേഷം ബയോളജി വിഷയവുമാണ് ഉള്ളത് . അതുപോലെ 20/8/ 2026 വ്യാഴാഴ്ച രാവിലെ ഇംഗ്ലീഷും ഉച്ചകഴിഞ്ഞ് അക്കൗണ്ടൻസി തുടങ്ങിയ പരീക്ഷകളും നടക്കുന്നു.

         ഒരു ദിവസം രണ്ട് പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികൾക്ക്  ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് അധ്യാപകർ പറയുന്നു. വിദ്യാർത്ഥികൾക്ക് സമ്മർദ്ദം ഇല്ലാതെ പരീക്ഷ എഴുതുന്നതിനു വേണ്ടി ടൈംടേബിളിൽ പുന ക്രമീകരിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു. ഹയർസെക്കൻഡറി പരീക്ഷകളെ ഗൗരവത്തോടെ കാണണമെന്നും പരീക്ഷ ടൈംടേബിൾ ക്രമീകരിക്കുമ്പോൾ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ചിന്തിക്കണമെന്നും കേരള എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നുതായി പ്രസിഡന്റ് കെ സിജുവും ജനറൽ സെക്രട്ടറി എസ്. അജിത് കുമാറും പറഞ്ഞു.

NDR news
29 Jul 2026 10:10 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents