headerlogo
education

പാലോറ ഹയർസെക്കൻഡറി സ്കൂളിൽ റീഡേഴ്സ് നെസ്റ്റ്

പാഠ്യാനുബന്ധ കൂട്ടായ്മയായ സ്മാർട്ടിനിൻ്റെയും മാതൃഭൂമി സീഡിന്റെയും നേതൃത്വത്തിൽ 'റീഡേഴ്സ് നെസ്റ്റ്' എന്ന വായനാ പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി.

 പാലോറ ഹയർസെക്കൻഡറി സ്കൂളിൽ റീഡേഴ്സ് നെസ്റ്റ്
avatar image

NDR news

29 Jul 2026 05:32 PM

ഉള്ളിയേരി: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പാഠ്യാനുബന്ധ കൂട്ടായ്മയായ സ്മാർട്ടിനിൻ്റെയും മാതൃഭൂമി സീഡിന്റെയും നേതൃത്വത്തിൽ 'റീഡേഴ്സ് നെസ്റ്റ്' എന്ന വായനാ പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി. വിദ്യാർത്ഥികളിൽ സർഗ്ഗാത്മക വായന പ്രോത്സാഹിപ്പിക്കുന്നതിനും വായനാ സംസ്കാരം വളർത്തുന്നതിനുമായാണ് പദ്ധതി ആവിഷ്കരി ച്ചിരിക്കുന്നത്.

    വിദ്യാർത്ഥികൾക്ക് എല്ലാവർക്കും ആനുകാലികങ്ങൾ ലഭ്യമാക്കുന്ന പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്ക് താല്പര്യമുള്ള കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ തിരഞ്ഞെടുത്ത് വായിക്കാനും അതുവഴി സർഗ്ഗാത്മക കഴിവുകൾ മെച്ചപ്പെടുത്താനും റീഡേഴ്സ് നെസ്റ്റ് അവസരമൊരുക്കുന്നു. ഇതിന് പുറമെ, വായിച്ച പുസ്തകങ്ങളിലെ എഴുത്തുകാരുമായി നേരിട്ട് സംവദിക്കാനും അവരുടെ പുതിയ സൃഷ്ടികളെക്കുറിച്ച് ചർച്ച ചെയ്യാനുമുള്ള വേദിയും ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കും.

        സ്കൂളിലെ പൂർവ്വ അധ്യാപകനും എഴുത്തുകാരനുമായ സി.രാമകൃഷ്ണൻ മാസ്റ്റർ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. സീഡിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ പദ്ധതിയിലേക്ക് ആവശ്യമായ ആനുകാലികങ്ങൾ മുഴുവൻ ലഭ്യമാക്കിയത് മാതൃഭൂമിയാണ്. കരുത്തുറ്റ വായനയ്ക്കായി മാതൃഭൂമി നൽകിയ വലിയ പിന്തുണയെ വിദ്യാലയ അധികൃതർ ചടങ്ങിൽ അഭിനന്ദിച്ചു.

       സ്കൂൾ ഹെഡ്മിസ്ട്രസ് ആർ വി സരിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പുസ്തകവിതരണം പിടിഎ പ്രസിഡണ്ട് ഇ എം ബഷീർ നിർവ്വഹിച്ചു. പി സതീഷ് കുമാർ, ധനേഷ് ഇ എം, എൻ കെ ജയ, അൻവർ പി ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

NDR news
29 Jul 2026 05:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents