നവദളങ്ങളിൽ അതിഥിയായി ആരോമൽ എത്തി
വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സ്കൗട്ട് റെയിഞ്ച് ടീമിന്റെ നവദളങ്ങൾ പരിപാടിയിൽ അതിഥിയായി കൊച്ചുമിടുക്കൻ ആരോമൽ പങ്കെടുത്തു.
നടുവണ്ണൂർ: സ്കൗട്ട് പ്രസ്ഥാന സ്ഥാപകൻ ബേഡന്‍ പവ്വൽ പ്രഭു ഇംഗ്ലണ്ടിലെ ബ്രൗൺസി ദ്വീപിൽ1907ൽ നടത്തിയക്യാമ്പിന്റെ ഓർമ്മ പുതുക്കി വാകയാട് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് റേഞ്ചർ ടീമിന്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള നവദളങ്ങൾ പരിപാടിയിൽ അതിഥിയായി ആരോമിലെത്തി.
കുട്ടികളുടെ സ്കൗട്ട് വിഭാഗത്തിൽ ക്ലബ് മെമ്പറും, തൃക്കുറ്റിശ്ശേരി ജി യു പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയുമായ ആരോമൽ നവദളങ്ങൾ പരിപാടിയിൽ വായനയുടെ കഥ പറയാനാണ് എത്തിയത്. വായനയുടെ ആഴങ്ങളും ഭാവനയുടെ ആകാശവും ചേർത്ത് എഴുതിയ ആരോമലിന്റെ ആദ്യാക്ഷരങ്ങൾ എന്ന പുസ്തകം പരിപാടിയിൽ പരിചയപ്പെടുത്തി.
സ്കൂൾ പിടിഎ പ്രസിഡണ്ട് സി.കെ പ്രദീപൻ അധ്യക്ഷത വഹിച്ച ചടങ്ങ് റേഞ്ചർ കമ്മീഷണർ ഡോ. പി.ആബിദ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഇ കെ ബ്രിജിത്ത്, നിരഞ്ജന എന്നിവർ സംസാരിച്ചു. സ്കൗട്ട് മാസ്റ്റർ എം സതീഷ് കുമാർ സ്വാഗതവും റേഞ്ചർ ലീഡർ പ്രവിഷ ടി കെ നന്ദിയും പറഞ്ഞു

