headerlogo
education

കേരളത്തിലെ തീവ്ര മഴയ്ക്ക് കാരണം കാലാവസ്ഥ വ്യതിയാനം.

അറബി കടലിലെ താപനിലയിലുണ്ടായ വർദ്ധനവാണ് കാലാവസ്ഥ വ്യതിയാനത്തിന് മുഖ്യകാരണമെന്ന് കുസാറ്റ് റിസർച്ച് ഡയറക്ടർ പ്രഫ. എസ് അഭിലാഷ് പറഞ്ഞു.

 കേരളത്തിലെ തീവ്ര മഴയ്ക്ക് കാരണം കാലാവസ്ഥ വ്യതിയാനം.
avatar image

NDR news

04 Aug 2026 01:11 PM

കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു​​​നാ​​​ളു​​​ക​​​ളാ​​​യി ഉണ്ടായ കനത്ത മ​​​ഴ​​​യെത്തുട​​​ര്‍ന്ന് സം​​​സ്ഥാ​​​ന​​​ത്ത് നടന്ന ദു​​​ര​​​ന്ത​​​ങ്ങ​​​ള്‍ക്ക് പി​​​ന്നി​​​ല്‍ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലെ അ​​​പൂ​​​ര്‍വ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ളെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധർ

    ചു​​​രു​​​ങ്ങി​​​യ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ല്‍ പെ​​​യ്യു​​​ന്ന അ​​​തി​​​തീ​​​വ്ര​​​മാ​​​യ മ​​​ഴ​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളെ വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​ക്കി​​​യ​​​ത്.​​​കേ​​​ര​​​ള​​​ത്തി​​​ലെ കാ​​​ലാ​​​വ​​​സ്ഥാ മാ​​​റ്റ​​​ത്തി​​​ന് പി​​​ന്നി​​​ലെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട കാ​​​ര​​​ണം അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലെ താ​​​പ​​​നി​​​ല​​​യി​​​ലു​​​ണ്ടാ​​​യ വ​​​ന്‍ വ​​​ര്‍ധ​​​നയാ​​​ണെ​​​ന്ന് കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ (​​​കു​​​സാ​​​റ്റ്) അ​​​ഡ്വാ​​​ന്‍സ്ഡ് സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ അ​​​റ്റ്‌​​​മോ​​​സ്‌​​​ഫെ​​​റി​​​ക് റ​​​ഡാ​​​ര്‍ റി​​​സ​​​ര്‍ച്ച് (എ​​​സി​​​എ​​​ആ​​​ര്‍ആ​​​ര്‍) ഡ​​​യ​​​റ​​​ക്ട​​​ര്‍ പ്ര​​​ഫ. എ​​​സ്. അ​​​ഭി​​​ലാ​​​ഷ് പ​​​റ​​​യു​​​ന്നു.

      ആ​​​ഗോ​​​ള താ​​​പ​​​ന​​​വും കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​വും മൂലം അ​​​റ​​​ബി​​​ക്ക​​​ട​​​ല്‍ മു​​​മ്പ​​​ത്തേ​​​ക്കാ​​​ള്‍ വേ​​​ഗം ചൂ​​​ടാ​​​കു​​​ന്നു. ഇത് അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ നീരാവിയുടെ അളവ് വ​​​ന്‍തോ​​​തി​​​ല്‍ ഉ​​​യ​​​ർത്തുന്നു. ഈ ​​​വ​​​ന്‍ നീ​​​രാ​​​വി ശേ​​​ഖ​​​രം കേ​​​ര​​​ള തീ​​​ര​​​ത്തേ​​​ക്ക് വീ​​​ശു​​​ന്ന കാ​​​റ്റി​​​നൊ​​​പ്പം ചേ​​​ര്‍ന്ന് അ​​​തി​​​വേ​​​ഗ​​​ത്തി​​​ല്‍ വ​​​ലി​​​യ മ​​​ഴ​​​മേ​​​ഘ​​​ങ്ങ​​​ളാ​​​യി മാ​​​റു​​​ന്നു. ഇ​​​താ​​​ണ് പെ​​​ട്ടെ​​​ന്ന് അ​​​തി​​​തീ​​​വ്ര മ​​​ഴ പെ​​​യ്യാ​​​ന്‍ പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

       ഒ​​​ഡീ​​​ഷ, ഛത്തീ​​​സ്ഗ​​ഡ് മേ​​​ഖ​​​ല​​​യി​​​ല്‍ രൂ​​​പ​​​പ്പെ​​​ട്ട തീ​​​വ്ര ന്യൂ​​​ന​​​മ​​​ര്‍ദം ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്തേ​​​ക്ക് നീ​​​ങ്ങി​​​യ​​​തോ​​​ടെ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ല്‍ ശ​​​ക്ത​​​മാ​​​യ ന്യൂ​​​ന​​​മ​​​ര്‍ദ പാ​​​ത്തി രൂ​​​പ​​​പ്പെ​​​ട്ടു. ഇ​​​ത് വ​​​ന്‍തോ​​​തി​​​ല്‍ ഈ​​​ര്‍പ്പ​​​മു​​​ള്ള പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ മ​​​ണ്‍സൂ​​​ണ്‍ കാ​​​റ്റി​​​നെ കേ​​​ര​​​ള തീ​​​ര​​​ത്തേ​​​ക്ക് വ​​​ലി​​​ച്ചെ​​​ടു​​​ത്തു.

 

മ​​​ഴ കു​​​റ​​​ഞ്ഞ ജൂ​​​ണ്‍, ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ല്‍ പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലെ അ​​​ന്ത​​​രീ​​​ക്ഷ താ​​​പ​​​നി​​​ല വ​​​ള​​​രെ ഉ​​​യ​​​ര്‍ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. ഈ ​​​ചൂ​​​ടു​​​ള്ള വാ​​​യു​​​വി​​​ലേ​​​ക്ക് ഈ​​​ര്‍പ്പ​​​മു​​​ള്ള ക​​​ട​​​ല്‍ക്കാ​​​റ്റ് അ​​​ടി​​​ച്ചുക​​​യ​​​റി​​​യ​​​പ്പോ​​​ള്‍ കു​​​ത്ത​​​നെ​​​യു​​​ള്ള വാ​​​യു​​​പ്ര​​​വാ​​​ഹ​​​ങ്ങ​​​ള്‍ രൂ​​​പ​​​പ്പെ​​​ട്ടു. പ​​​ശ്ചി​​​മ​​​ഘ​​​ട്ട മ​​​ല​​​നി​​​ര​​​ക​​​ളി​​​ല്‍ ത​​​ട്ടി ഈ ​​​വാ​​​യു​​​പി​​​ണ്ഡ​​​ങ്ങ​​​ള്‍ അ​​​തി​​​വേ​​​ഗം മു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​യ​​​രു​​​ക​​​യും നീ​​​രാ​​​വി പെ​​​ട്ടെ​​​ന്ന് ഘ​​​നീ​​​ഭ​​​വി​​​ച്ച് ഭീ​​​മ​​​ന്‍ മേ​​​ഘ​​​ങ്ങ​​​ളാ​​​യി മാ​​​റി ഒ​​​രേസ​​​മ​​​യം പെ​​​യ്തി​​​റ​​​ങ്ങു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

 

 

 

വെ​​​ള്ള​​​പ്പൊ​​​ക്കം ന​​​ദി​​​ക​​​ളി​​​ല്‍നി​​​ന്ന​​​ല്ല, മ​​​ല​​​നി​​​ര​​​ക​​​ളി​​​ല്‍നി​​​ന്നാ​​​ണ്. മ​​​ഴ ആ​​​ദ്യം വീ​​​ഴു​​​ന്ന​​​ത് പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലെ വ​​​ന​​​ങ്ങ​​​ളി​​​ലും ച​​​രി​​​വു​​​ക​​​ളി​​​ലു​​​മാ​​​ണ്. അ​​​വി​​​ടെ​​​യു​​​ള്ള മ​​​ണ്ണും മ​​​ര​​​ങ്ങ​​​ളും സ​​​സ്യ​​​ങ്ങ​​​ളും ചേ​​​ര്‍ന്നാ​​​ണ് മ​​​ഴ​​​വെ​​​ള്ള​​​ത്തെ പ​​​തു​​​ക്കെ താ​​​ഴേ​​​ക്ക് വി​​​ടേ​​​ണ്ട​​​ത്.

 

പ​​​ക്ഷേ വി​​​ക​​​സ​​ന​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​വി​​​ടെ റോ​​​ഡു​​​ക​​​ള്‍ വ​​​ന്നു, കു​​​ന്നു​​​ക​​​ള്‍ ഇ​​​ടി​​​ച്ച് നി​​​ര​​​ത്ത​​​പ്പെ​​​ട്ടു, ക്വാ​​​റി​​​ക​​​ള്‍ വ്യാ​​​പി​​​ച്ചു, ഇ​​​തോ​​​ടെ സ്വാ​​​ഭാ​​​വി​​​ക ജ​​​ല​​​വ​​​ഴി​​​ക​​​ള്‍ അ​​​ട​​​ഞ്ഞു. മ​​​ഴ​​​വെ​​​ള്ളം മ​​​ണ്ണി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങു​​​ന്ന അ​​​ള​​​വ് കു​​​റ​​​ഞ്ഞ​​​തോ​​​ടെ അ​​​ത് അ​​​തി​​​വേ​​​ഗം ചെ​​​റു​​​തോ​​​ടു​​​ക​​​ളി​​​ലേ​​​ക്കും പി​​​ന്നീ​​​ട് ന​​​ദി​​​ക​​​ളി​​​ലേ​​​ക്കും ഒ​​​ലി​​​ച്ചി​​​റ​​​ങ്ങി ന​​​ദി​​​ക​​​ള്‍ ക​​​ര​​​ക​​​വി​​​ഞ്ഞൊ​​​ഴു​​​കു​​​ന്ന​​​തി​​​നി​​​ട​​​യാ​​​കു​​​ന്നു.

NDR news
04 Aug 2026 01:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents