വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ നവദളങ്ങളിൽ ഹരിതാഭം പദ്ധതി ഉദ്ഘാടനം ചെയ്തു
വാകയാട് ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട് റേഞ്ചർ ടീമിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പ് നവദളങ്ങളുടെ ഭാഗമായി ഹരിതാഭം പദ്ധതി ജില്ല ട്രെയിനിങ് കമ്മീഷണർ എം ഇ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: സ്കൗട്ട് പ്രസ്ഥാന സ്ഥാപകൻ ബേഡന്‍ പവ്വൽ പ്രഭു ഇംഗ്ലണ്ടിലെ ബ്രൗൺസി ദ്വീപിൽ1907ൽ നടത്തിയക്യാമ്പിന്റെ ഓർമ്മ പുതുക്കി വാകയാട് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് റേഞ്ചർ ടീമിന്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള നവദളങ്ങളുടെ മൂന്നാം ദളത്തിൽ "ഹരിതാഭം"പദ്ധതിക്ക് തുടക്കമായി.
സ്കൗട്ട് ജില്ലാ ട്രെയിനിങ് കമ്മീഷണർ എം ഇ ഉണ്ണികൃഷ്ണൻ ഹരിതാഭം പദ്ധതി ഉദ്ഘാടനം ചെയ്തു. റേഞ്ചർ കമ്മീഷണർ ഡോ പി ആബിദ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ഷീബ കെ, മുൻ ട്രൂപ്പ് ലീഡർ ഗൗതം വിനയ്, നിരഞ്ജന എന്നിവർ സംസാരിച്ചു.
സ്കൗട്ട് മാസ്റ്റർ എം സതീഷ് കുമാർ സ്വാഗതവും റേഞ്ചർ ലീഡർ പ്രവിഷ ടി കെ നന്ദിയും പറഞ്ഞു

