നവദളങ്ങളിൽ ഗ്രീൻ ഗാർഡിയൻ ബാഡ്ജ് വിതരണം ചെയ്തു
വകയാട് ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് റെയിഞ്ചർ ടീമിന്റെ നവദളങ്ങൾ ക്യാമ്പിൽ ഗ്രീൻ ഗാർഡിയൻ ബാഡ്ജ് ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ഷീബ കെ വിതരണം ചെയ്തു
നടുവണ്ണൂർ: സ്കൗട്ട് പ്രസ്ഥാന സ്ഥാപകൻ ബേഡന്‍ പവ്വൽ പ്രഭു ഇംഗ്ലണ്ടിലെ ബ്രൗൺസി ദ്വീപിൽ1907ൽ നടത്തിയക്യാമ്പിന്റെ ഓർമ്മ പുതുക്കി വാകയാട് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് റേഞ്ചർ ടീമിന്റെ നേതൃത്വത്തിൽ 9 ദിവസങ്ങളിലായി നടത്തിവരാറുള്ള നവദളങ്ങൾ ക്യാമ്പ് നടക്കുകയാണ്.
ക്യാമ്പിന്റെ ഭാഗമായി ഹരിത ഭൂമിയുടെ സംരക്ഷകരായി മാറാൻ ഗ്രീൻ ഗാർഡിയൻ ബാഡ്ജ് വിതരണം ചെയ്തു.ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ഷീബ കെ ഗ്രീൻ ഗാർഡിയൻ ബാഡ്ജ് സ്കൗട്ട് റേഞ്ചർ ടീമംഗങ്ങളെ അണിയിച്ചു. റേഞ്ചർ കമ്മീഷണർ ഡോ പി ആബിദ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ട്രെയിനിങ് കമ്മീഷണർ എം ഇ ഉണ്ണികൃഷ്ണൻ, മുൻ ട്രൂപ്പ് ലീഡർ ഗൗതം വിനയ്, നിരഞ്ജന എന്നിവർ സംസാരിച്ചു.
സ്കൗട്ട് മാസ്റ്റർ എം സതീഷ് കുമാർ സ്വാഗതവും റേഞ്ചർ ലീഡർ പ്രവിഷ ടി കെ നന്ദിയും പറഞ്ഞു

