എസ് എസ് കെ അധ്യാപക ശാക്തീകരണ സംഗമം സംഘടിപ്പിച്ചു
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന എസ് എസ് കെ അധ്യാപക സംഗമം ജില്ല പ്രൊജക്ട് കോ ഓഡിനേറ്റർ ഡോ. നിസാർ ചേലേരി ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി :ജില്ലയിലെ സമഗ്ര ശിക്ഷ പദ്ധതി ശാക്തീകരണം ലക്ഷ്യമിട്ട് എസ്. എസ്. കെ ബാലുശ്ശേരി മേഖല അധ്യാപക സംഗമം സംഘടിപ്പിച്ചു . സ്പെഷ്യൽ എജുക്കേറ്റർമാരും സ്പെഷ്യലിസ്റ്റ് അധ്യാപകരും പങ്കെടുത്ത സംഗമത്തിൽ ഈ അധ്യയന വർഷത്തെ വിവിധ പദ്ധതികൾക്ക് രൂപം നൽകി. പൊതു വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാകുന്നതിൻ്റെ പുരോഗതിയും ഭിന്നശേഷി വിദ്യാർഥികളുടെ അക്കാദമിക പ്രശ്നങ്ങളും ചർച്ചയായി.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സംഗമം എസ്. എസ്. കെ ജില്ല പ്രൊജക്ട് കോഓർഡിനേറ്റർ ഡോ. നിസാർ ചേലേരി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബി.ആർ . സി ബി.പി. സി സജിൻ മാത്യു അധ്യക്ഷത വഹിച്ചു . എ . ഇ. ഒ അബ്ദുൽ അസീസ് , ചേളന്നൂർ ബി.പി. സി സിബി , സ്പെഷ്യൽ എജുക്കേറ്റർ സി.കെ. മിനി , സ്പെഷ്യലിസ്റ്റ് അധ്യാപിക യു.ടി.ബവിത എന്നിവർ സംസാരിച്ചു

