headerlogo
education

ഓണപ്പരീക്ഷ, നിലവിലുള്ള തീയതിയിൽ മാറ്റമില്ല

സെൻസസ്, മഴ കെടുതികൾ മൂലമുള്ള അധ്യായന നഷ്ടം കാരണം ഓണപരീക്ഷകൾ മാറ്റി വെക്കണമെന്ന ആവശ്യം പൊതുവിദ്യാഭ്യാസ വകുപ്പ് തിരസ്കരിച്ചു.

 ഓണപ്പരീക്ഷ, നിലവിലുള്ള തീയതിയിൽ മാറ്റമില്ല
avatar image

NDR news

09 Aug 2026 03:18 PM

തിരുവനന്തപുരം : ഈമാസം13 മുതൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ഓണപ്പരീക്ഷകൾ സെപ്തംബറിലേക്ക് മാറ്റണമെന്ന് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.സെൻസസ് ഡ്യൂട്ടി, മഴക്കെടുതി എന്നിവയാൽപാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിച്ചതീർക്കാൻ കഴിഞ്ഞിട്ടില്ല. അദ്ധ്യയന വർഷം തുടങ്ങി 50 പ്രവൃത്തിദിവസ ങ്ങൾക്കുള്ളിൽ ഓണപ്പരീക്ഷകൾ നടത്തുന്നത് ശരിയല്ല.

       ഹയർസെക്കൻഡറിയിൽ ഒരു ദിവസം തന്നെ രണ്ട് പ്രധാന വിഷയങ്ങളുടെ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥി കളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുമെന്നും അദ്ധ്യാപകർ പറഞ്ഞു. എന്നാൽ പരീക്ഷ മാറ്റിവ യ്ക്കുന്നത് അദ്ധ്യയന വർഷത്തെ ക്രമീകരണങ്ങളെ ബാധിക്കുന്നതിനാൽ നിശ്ചയിച്ച രീതിയിൽ തന്നെ പരീക്ഷ നടത്തുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

NDR news
09 Aug 2026 03:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents