headerlogo
education

സ്കൂൾ കുട്ടികൾക്ക് ഫുട്ബോൾ നൽകി വിദ്യാബാലകൃഷ്ണൻ എംഎൽഎ

തിരഞ്ഞെടുപ്പ് സമയത്ത് നന്മണ്ട ജ്ഞാനപ്രധായനി സ്കൂളിലെ കുട്ടികൾ ആവശ്യപ്പെട്ട ഫുട്ബോൾ നൽകി വിദ്യാബാലകൃഷ്ണൻ എംഎൽഎ

 സ്കൂൾ കുട്ടികൾക്ക് ഫുട്ബോൾ നൽകി വിദ്യാബാലകൃഷ്ണൻ എംഎൽഎ
avatar image

NDR news

16 Aug 2026 09:56 AM

നന്മണ്ട:തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി സ്‌കൂളിലെത്തിയ സ്ഥാനാർഥിയോട് കുട്ടികൾ ഉന്നയിച്ച ഒരാവശ്യമായിരുന്നു ഞങ്ങൾക്ക് കളിക്കാൻ ഫുട്ബോളുകൾ വേണം എന്നത് . ബോളുകൾ വാങ്ങിനൽകുമെന്ന് കുട്ടികൾക്ക് അപ്പോൾ തന്നെ ഉറപ്പ്കൊടുത്താണ് നന്മണ്ട ജഞാനപ്രദായനി സ്‌കൂളിൽ നിന്നും പോയത്.

       തിരഞ്ഞെടുപ്പിൽ വിജയിച്ച് എം എൽ എ ആയപ്പോൾ ബോളുകളുമായി സ്‌കൂളിലെത്തി കുട്ടികൾക്ക് കൊടുത്ത വാക്ക് പാലിച്ചു വിദ്യാബാലകൃഷ്ണൻ എം.എൽ.എ. സ്പോൺസർഷിപ്പിലൂടെയാണ് ബോളുകൾ നൽകിയത്.

      എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിലേക്ക് ലാപ്ടോപ്പ് അനുവദിച്ചു നൽകുന്നതിനുള്ള നിവേദനം സ്‌കൂൾ ഹെഡ്‌മിസ്ട്രസ്സ് സി. ഷീബ നൽകി

NDR news
16 Aug 2026 09:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents