ഓണാഘോഷം സ്കൂളുകളിൽ കളർ ആക്കാം
ഓഗസ്റ്റ് 21ന് സ്കൂളുകളിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ യൂണിഫോം നിർബന്ധമാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ
തിരുവനന്തപുരം: സ്‌കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ലെന്ന് മന്ത്രിയുടെ ഉത്തരവ്. ഓഗസ്റ്റ് 21നാണ് ഇത്തവണണ സ്‌കൂളുകളില്‍ ഓണാഘോഷം നടക്കുന്നത്. ഈ ദിനത്തില്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
ഓണാഘോഷം നടക്കുന്നതിനാല്‍ ഓഗസ്റ്റ് 21ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചിരുന്നു. പകരം ഓണാവധിക്ക് ശേഷമാകും പരീക്ഷ നടക്കുക. പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായ തോടെയായിരുന്നു തീരുമാനം. ഓഗസ്റ്റ് 21നായിരുന്നു ഓണാഘോഷവും ഓണാവധിക്കായി സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കാനും തീരുമാനിച്ചത്
ഓണാഘോഷത്തിനിടെ എങ്ങനെ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും എന്നായിരുന്നു ഉയര്‍ന്ന ആശങ്ക. എന്നാല്‍ പരീക്ഷ മാറ്റിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണാഘോഷത്തിന്റെ ഭാഗമാകാം.

