ഉച്ചഭക്ഷണ പദ്ധതി പ്ലസ്ടുവിലേക്ക്
നിലവിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കൊടുത്തിരുന്ന ഉച്ചഭക്ഷണം പ്ലസ്ടുവിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു
തിരുവനന്തപുരം: നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി നടപ്പാക്കിയിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ തയ്യാറായി സംസ്ഥാന സർക്കാർ . ഇക്കാര്യം നടപ്പാക്കാൻ സർക്കാർ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു.
സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രാവിഷ്‌കൃത പി എം പോഷൺ പദ്ധതിയുടെ ഭാഗമായി ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുന്നത് സംബന്ധിച്ച് കേന്ദ്രം അഭിപ്രായം തേടിയപ്പോൾ, കഴിഞ്ഞ മാസം ഡൽഹിയിൽ ചേർന്ന യോഗത്തിൽ കേരളം സമ്മതം അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

