headerlogo
education

ഓണാഘോഷ പരിപാടികൾക്കിടയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടയിൽ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ ഏതാനും വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

 ഓണാഘോഷ പരിപാടികൾക്കിടയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം
avatar image

NDR news

22 Aug 2026 08:54 AM

താമരശ്ശേരി: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വൺ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ആദില്‍ കെ.കെ റിഷാന്‍, മുഹമ്മദ് അമീന്‍ വി.കെ, എന്നിവര്‍ക്ക് മുഖത്ത് പരിക്കേറ്റു. താമരശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെളളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

     വെള്ളിയാഴ്ചയായിരുന്നു സ്‌കൂളിലെ ഓണാഘോഷ പരിപാടികള്‍. ഒരേ ഡ്രസ് കോഡില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തടയുകയായിരുന്നുവെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നു. തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ എന്തോ ആയുധമുപയോഗിച്ചാണ് മര്‍ദ്ദിച്ചതെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

      പരിക്കേറ്റ മൂന്നു വിദ്യാര്‍ത്ഥികളും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. താമരശ്ശേരി പോലീസ് വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി.

NDR news
22 Aug 2026 08:54 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents